Sunday, April 13, 2014

സിപിഐ എം പ്രവര്‍ത്തകനെ മുക്കിക്കൊന്ന് കെട്ടിത്തൂക്കി

കൊല്‍ക്കത്ത: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ട സിപിഐ എം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ നദിയില്‍ മുക്കിക്കൊന്ന് മരത്തില്‍&ലവേ;കെട്ടിത്തൂക്കി. മറ്റൊരു പ്രവര്‍ത്തകയുടെ വീട്ടില്‍&ലവേ;അതിക്രമിച്ചു കയറി കൂട്ടബലാല്‍സംഗം നടത്തിയശേഷം കൊല്ലാന്‍ ശ്രമിച്ചു. കിഴക്കന്‍ മിഡ്നാപുര്‍ ജില്ലയില്‍ നന്ദിഗ്രാമിന് സമീപമാണ് രണ്ടു സംഭവങ്ങളും. ഖേജുരി രണ്ടാംനമ്പര്‍ ബ്ലോക്കില്‍ നീച് കസ്ബ ഗ്രാമത്തിലെ സുശീല്‍ മണ്ഡല്‍ (25) ആണ് കൊല്ലപ്പെട്ടത്. കാന്തി മൂന്നാം നമ്പര്‍ ബ്ലോക്കില്‍ ശാഖ്്ബായ് ഗ്രാമത്തില്‍ 34 വയസ്സുള്ള വീട്ടമ്മയാണ് ബലാല്‍സംഗത്തിനിരയായത്. സിപിഐ എമ്മിന്റ സജീവ പ്രവര്‍ത്തകയായ അവരുടെ ഭര്‍ത്താവ് കേരളത്തിലാണ്. രണ്ട് ആണ്‍മക്കള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്നവര്‍ സിപിഐ എം വിട്ട് തൃണമൂലിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ ബലാല്‍സംഗത്തിനിരയാക്കി. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ സ്ഥലം വിട്ടു.

നന്ദിഗ്രാം കലാപത്തെതുടര്‍ന്ന് തൃണമൂല്‍ അഴിച്ചുവിട്ട അക്രമംമൂലം സിപിഐ എം പ്രവര്‍ത്തകര്‍ ഏതാനും വര്‍ഷമായി നിശബ്ദമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തനം സജീവമാക്കി. ഇതില്‍ കുപിതരായ തൃണമൂലുകാര്‍ പലയിടത്തും വീണ്ടും അക്രമം തുടങ്ങി. കൊല്ലപ്പെട്ട സുശീലിന്റെ കുടുംബാംഗങ്ങളും സിപിഐ എം പ്രവര്‍ത്തകാരാണ്. നന്ദിഗ്രാം കലാപത്തിനുശേഷം മറ്റൊരിടത്ത് അഭയം തേടിയ സുശീലും കുടുംബവും ദിവസങ്ങള്‍ക്കു മുമ്പാണ് തിരിച്ചുവന്നത്. പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ചതിനെത്തുടര്‍ന്നാണ് കൊല. സുശില്‍ കൃഷിപ്പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോയി റസ്സല്‍പുര്‍ നദിയില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊന്നശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യചെയ്താണെന്ന വാര്‍ത്തയും പരത്തി. സംഭവം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്ന് സിപിഐ എം ഖേജുരി സോണല്‍&ലവേ; കമ്മറ്റിയംഗം ഹിമാംശു ദാസ് അറിയിച്ചു.

ബംഗാളില്‍ തൃണമൂല്‍ അക്രമം

കൊല്‍ക്കത്ത: ബംഗാളില് തെരഞ്ഞെടുപ്പു കമീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി കലാപക്കൊടി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ അനുയായികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. വ്യാഴാഴ്ച ദക്ഷിണമാള്‍ദ മണ്ഡലത്തിലെ മണിചൗക്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൊയ്ജാം ഹൊസന്‍, വനിത-ശിശുസംരക്ഷണമന്ത്രിയും ജില്ലയിലെ തൃണമൂല്‍ നേതാവുമായ സാവിത്രിമിത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് അതിക്രമം. ഗുരുതരമായി പരിക്കേറ്റ അജയ്ദാസ് എന്ന ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിദ്ധാര്‍ഥമണ്ഡല്‍, നിത്യായി മണ്ഡല്‍, ദിലീപ്സെന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേറ്റു.

അനുവാദമില്ലാതെ ഇരുനൂറിലധികം ബൈക്കിലായി തൃണമൂല്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ ആനയിച്ച് പ്രചാരണറാലി നടത്തി. റാലി മണിചൗക്കില്‍ എത്തിയപ്പോള്‍ അതുവഴി കടന്നുവന്ന തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അനുമതിപ്പത്രം ആവശ്യപ്പെടുകയും റാലി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. കുപിതരായ തൃണമൂലുകാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചു. വീഡിയോ ക്യാമറയും നശിപ്പിച്ചു. തൃണമൂല്‍ നേതാക്കളായ മുകിലേശ്വര്‍ റഹ്മാന്‍, നിമായ് മണ്ഡല്‍ എന്നിവരുടെ നേതൃത്വത്തിലാണ്് അക്രമം. തൊട്ടടുത്ത് സ്ഥാനാര്‍ഥിയും മന്ത്രിയും നോക്കിനിന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. വാഹനറാലിക്ക് മുമ്പായി വാഹനങ്ങളുടെ എണ്ണവും മറ്റു പൂര്‍ണവിവരങ്ങളും നല്‍കി അനുമതി വാങ്ങിയിരിക്കണമെന്ന നിയമം ലംഘിച്ചാണ് റാലി നടത്തിയത്.

സംസ്ഥാനമൊട്ടാകെ ചട്ടം ലംഘിച്ചുള്ള പ്രചാരണമാണ് തൃണമൂല്‍ നടത്തുന്നത്. അക്രമത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും കുറ്റവാളികള്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പു കമീഷന്‍ മാള്‍ദ കലക്ടറോട് നിര്‍ദേശിച്ചു. ഏതാനും ദിവസംമുമ്പ് ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ തൃണമൂലുകാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ഭരണകക്ഷിക്കു വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചതിന് എസ്പി, ഡിഎം എന്നിവരുള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും തെരഞ്ഞെടുപ്പു ചുമതലയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതിനെതിരെ മമത ബാനര്‍ജി കമീഷനെതിരെ ഭീഷണിയും മുഴക്കി. മാള്‍ദയിലെ മുന്‍എസ്പിയും മാറ്റിയവരില്‍ ഉള്‍പ്പെടും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചതിനെ ഇടതുമുന്നണി, കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷികളും സാമൂഹ്യപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു, മുഖ്യമന്ത്രി നേരിട്ട് കമീഷനെതിരെ കലാപത്തിന് ആഹ്വാനം നല്‍കുമ്പോള്‍ സംസ്ഥാനത്ത് നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. മമത ബാനര്‍ജി കമീഷനെതിരെ പൊതുയോഗങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ റിപ്പോര്‍ട്ടും വീഡിയോയും കമീഷന്‍ ആവശ്യപ്പെട്ടു. പക്ഷപാതപരമായി പെരുമാറിയ മറ്റൊരു ഉയര്‍ന്ന&ീമരൗലേ;ഉദ്യോഗസ്ഥനെക്കൂടി കമീഷന്‍ സ്ഥലംമാറ്റി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്പെഷ്യല്‍ ഓഫീസറായിരുന്ന ബരുന്‍ റോയ്യെ ഉത്തര്‍പ്രദേശിലേക്കാണ് മാറ്റിയത്. തൃണമൂല്‍ ജനറല്‍&ലവേ;സെക്രട്ടറിയും മമതയുടെ വലംകൈയുമായ മുകുള്‍റോയ് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബരുന്‍. മുകുള്‍റോയ് പ്രത്യേക താല്‍പ്പര്യമെടുത്താണ്് ബരുണിനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്പെഷ്യല്‍ ഓഫീസറാക്കിയത്.

ഗോപി deshabhimani

No comments:

Post a Comment