Sunday, April 6, 2014

ആയുഷ്മാന്‍ ഭവ ക്ലിനിക്കു"കള്‍ "സ്വാഹ"യായി

കൊച്ചി: കേരളത്തിലെ വര്‍ധിച്ചുവരുന ജീവിതശൈലീരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആരംഭിച്ച "ആയുഷ്മാന്‍ ഭവ ക്ലിനിക്കു"കള്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ലാതെ വിഷമിക്കുന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ആയുഷ് വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ സമഗ്ര ചികിത്സാ ക്ലിനിക്കുകള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതു സംബന്ധിച്ച നിര്‍ദേശമൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ ഹോമിയോപ്പതി വകുപ്പാണ് ഒന്നരവര്‍ഷം മുമ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ആയുഷ്മാന്‍ ഭവ ക്ലിനിക്കുകള്‍ ആരംഭിച്ചത്. മുന്‍വര്‍ഷത്തേതിന്റെ പകുതി തുകപോലും ഈ വര്‍ഷം ക്ലിനിക്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഈ വര്‍ഷം ഓരോ ക്ലിനിക്കിനുമായി 10 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. അതും മരവിപ്പിച്ചു. ഒരാഴ്ച മുമ്പ് നാലു കേന്ദ്രങ്ങളില്‍നിന്നുമായി സ്വീപ്പര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ജോലിചെയ്തിരുന്ന എട്ടു ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ വിവാദമായെങ്കിലും ആരെയും തിരിച്ചെടുത്തില്ല. തുക മരവിപ്പിക്കുകകൂടി ചെയ്തതോടെ ക്ലിനിക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ചികിത്സക്കെത്തിവരും ആശങ്കയിലാണ്.

സമഗ്ര ചികിത്സാ ക്ലിനിക്കുകള്‍ക്ക് കേരളത്തില്‍ ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഹോമിയോ, ആയുര്‍വേദം, പ്രകൃതിചികിത്സ, യോഗ എന്നീ വിഭാഗങ്ങള്‍ യോജിപ്പിച്ചാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് ആയുഷ്മാന്‍ ക്ലിനിക്കുകളില്‍ ചികിത്സ നല്‍കിയിരുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് യോഗാ ക്ലാസുകള്‍ നടത്തിയിരുന്നത്. ചിട്ടയായ ആഹാരക്രമത്തിലൂടെയും ജീവിതരീതിയിലെ മാറ്റത്തിലൂടെയും യോഗാ പരിശീലനത്തിലൂടെയും ആവശ്യമെങ്കില്‍ ഹോയിയോ മരുന്നുകള്‍ നല്‍കിയുമാണ് ചികിത്സ. പ്രമേഹം, പൊണ്ണത്തടി, അധിക രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്ക് ചികിത്സതേടി പ്രതിദിനം നിരവധി പേരാണ് ക്ലിനിക്കുകളില്‍ എത്തിയിരുന്നത്.

deshabhimani

No comments:

Post a Comment