സംസ്ഥാനത്തെ തെക്കന്‍ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേണ്ടെന്ന് യു ഡി എഫ് സ്ഥാനാര്‍ഥികളും നേതാക്കളും ആവശ്യപ്പെട്ടു. പ്രചാരണം തീരാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരിടത്തും യു ഡി എഫ് പൊതുയോഗങ്ങളില്‍ കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടുത്തിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും കുഞ്ഞാലിക്കുട്ടി വോട്ട് തേടി എത്തുന്നില്ല. തൃശൂര്‍ ജില്ലയില്‍ തന്നെ ഗുരുവായൂര്‍ വരെ മതി ലീഗ് നേതാവിന്റെ പ്രചാരണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഐസ്‌ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ കുഞ്ഞാലിക്കുട്ടിയെ വേണ്ടെന്ന് പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കുന്നത് സ്ത്രീവോട്ടര്‍മാരില്‍ യു ഡി എഫിനോട് അവജ്ഞ ഉണ്ടാക്കുമെന്നാണ്് പൊതു അഭിപ്രായം. വടക്കന്‍ ജില്ലകളില്‍ കുഞ്ഞാലിക്കുട്ടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാല്‍ തെക്കോട്ട് അദ്ദേഹത്തിന്റെ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് യു ഡി എഫ് നേതൃത്വം നല്‍കുന്ന വിശദീകരണം. അതേസമയം, കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നൊഴിവാക്കിയത് തെക്കന്‍ ജില്ലകളിലെ മുസ്‌ലിം ലീഗ് നേതാക്കളേയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുണ്ട്. യു ഡി എഫിലെ എല്ലാ ഘടകകക്ഷികളുടേയും സംസ്ഥാനനേതാക്കള്‍ അണിനിരക്കുന്ന വേദികളില്‍ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി ഇല്ലാതിരിക്കുന്നത് പാര്‍ട്ടിയെ അപമാനിക്കലാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുളളവര്‍ വരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസിലേയും കേരള കോണ്‍ഗ്രസിലേയും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യു ഡി എഫ് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ ഘടകകക്ഷി നേതാക്കളുടെ പര്യടനപരിപാടിയില്‍ നിന്ന് കൂഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്തിയത്. വി എം സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മുന്‍തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനുവേണ്ടി സംസ്ഥാനത്താകമാനം പ്രചാരണ പ്രകമ്പനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും ഇത്തവണ പ്രചാരണവേദികളിലില്ല. മഞ്ചേരിയില്‍ വച്ച് യുവതിക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ ഉണ്ണിത്താനെ പിടികൂടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം അണികള്‍ക്കിടയില്‍ അനഭിമതനായത്. ഉണ്ണിത്താനെ കൊണ്ടുനടക്കാന്‍ യു ഡി എഫ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ സമ്മതിക്കാത്തതിനാലാണ് മാറ്റിനിര്‍ത്തല്‍.
സുരേഷ് എടപ്പാള്‍ ജനയുഗം 040411
സംസ്ഥാനത്തെ തെക്കന്‍ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേണ്ടെന്ന് യു ഡി എഫ് സ്ഥാനാര്‍ഥികളും നേതാക്കളും ആവശ്യപ്പെട്ടു. പ്രചാരണം തീരാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരിടത്തും യു ഡി എഫ് പൊതുയോഗങ്ങളില്‍ കുഞ്ഞാലിക്കുട്ടിയെ ഉള്‍പ്പെടുത്തിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും കുഞ്ഞാലിക്കുട്ടി വോട്ട് തേടി എത്തുന്നില്ല. തൃശൂര്‍ ജില്ലയില്‍ തന്നെ ഗുരുവായൂര്‍ വരെ മതി ലീഗ് നേതാവിന്റെ പ്രചാരണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ReplyDeleteനാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ അഞ്ച് മുസ്ളിംലീഗുകാര്‍ മരിച്ച കേസില്‍ പ്രാദേശിക ലീഗ് നേതാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുസ്ളിംലീഗ് നരിക്കാട്ടേരി ശാഖാ വൈസ് പ്രസിഡന്റ് കറ്റാടത്ത് ഇറ്റോടി കുഞ്ഞമ്മദി(35)നെയാണ് ക്രൈംബ്രാഞ്ച് എസ്പി എ സി പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ നാദാപുരം ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ബോംബ് നിര്‍മാണ സമയത്ത് കുഞ്ഞമ്മദ് സംഭവസ്ഥലത്തുണ്ടായിരുന്നു. ബോംബ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയതും ബോംബ് വിതരണം ആസൂത്രണം ചെയ്തതും കുഞ്ഞമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാടിനെ നടുക്കിയ സ്ഫോടനത്തില്‍ ലീഗിന്റെ പ്രമുഖ നേതാവ് ഉള്‍പ്പെടെ പലരും ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. സംഭവത്തില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ആളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ ഇസ്മായില്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡിലാണ്.
ReplyDelete