നാടിന്റെ സ്വൈവര ജീവിതത്തിന് ഭീഷണിയായി മുസ്ലിംലീഗ് നേതൃത്വത്തിലുള്ള തീവ്രവാദ സംഘം അഴിഞ്ഞാടുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തതൊന്നും നടത്താന്‍ പാടില്ലെന്ന വാശിയില്‍ വ്യാപക അക്രമമാണ് കാസര്‍കോട് ജില്ലയുടെ പലഭാഗത്തും നടത്തുന്നത്. ഉദുമ ബേവൂരി ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രധാന കേന്ദ്രമായി. ദേശാഭിമാനി പത്രം ഈ ഭാഗത്ത് വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് ഇവരുടെ ആജ്ഞ. പത്രം വിതരണം ചെയ്യുന്നവരെ ഭീകരമായി അക്രമിച്ച് വധിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാക്കി.
ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ദേശാഭിമാനി പത്ര വിതരണക്കാരന്‍ അമ്പാടിയെ ക്രൂരമായാണ് ഈ സംഘം അക്രമിച്ചത്. ശരീരമാസകലം കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പിച്ച നിലയിലാണ്. ഇടിക്കട്ടകൊണ്ട് ഇടിച്ച് ചതച്ചതിന്റെ പാടുകളും ശരീരത്തില്‍ കാണാം. നിരപരാധിയായ മനുഷ്യനെ ഇങ്ങനെ ആക്രമിക്കാന്‍ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തതെന്ന് പറയേണ്ടത് ലീഗ് നേതൃത്വമാണ്. തല്ലാനും കൊല്ലാനും മുസ്ലിംലീഗ് നേതാക്കള്‍ തീറ്റിപോറ്റുന്ന ക്രിമിനല്‍ സംഘമാണ് ഈ അക്രമത്തിന് പിന്നില്‍ . ദേശാഭിമാനി വിതരണം ചെയ്യുന്നുവെന്നതില്‍ കവിഞ്ഞ് അമ്പാടിക്ക് പാര്‍ടിയുമായി വലിയ ബന്ധമില്ല. പാര്‍ടിക്കാരല്ലാത്തവര്‍പോലും ദേശാഭിമാനിയുടെ ഏജന്റുമാരായുണ്ട്. വിതരണം ചെയ്യുന്നവരില്‍ ഭൂരിപക്ഷം ആളുകളും രാഷ്ട്രീയ പ്രവര്‍ത്തകരല്ല. ഒന്നിലധികം പത്രം വീടുകളില്‍ എത്തിക്കുന്നവരാണ് വിതരണക്കാര്‍ . അവരെ അക്രമിക്കുന്നത് മനുഷ്യത്വം ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല. എന്നിട്ടും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ , ദേശാഭിമാനി വിതരണം നിരോധിക്കാന്‍ വിതരണക്കാരെ നിരന്തരം അക്രമിക്കുകയാണ്. ഇതിനു മുമ്പ് ഏജന്റ് വേലായുധനെ ഈ സംഘം മാരകമായി പരിക്കേല്‍പിച്ചിരുന്നു. ദീര്‍ഘനാള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേലായുധന്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. അധികം നടക്കാന്‍ പോലും സാധിക്കാതെ വീട്ടില്‍ കഴിയുകയാണ്.
മുസ്ലിംലീഗിന്റെ അഹന്തയാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ . എന്തും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘം ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയിലാണ് അവര്‍ . ലീഗിന്റെ സ്വാധീന മേഖലയില്‍ മറ്റാരുടെയും പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഹുങ്ക് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. ഇങ്ങനെ ഓരോ പാര്‍ടിയും തീരുമാനിച്ചാല്‍ നാടിന്റെ സ്ഥിതി എന്താകുമെന്ന് ലീഗ് നേതൃത്വം ആലോചിക്കുന്നത് നല്ലതാണ്. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള നേതാക്കളാണ് ക്രിമിനല്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നത്. യുഡിഎഫ് ഭരണത്തിലേറിയതിന് ശേഷമാണ് ഇവരുടെ തീവ്രവാദ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ദേശാഭിമാനി വിതരണക്കാരെ മൂന്നുതവണ അക്രമിച്ചു. അക്രമം വ്യാപിച്ചതോടെ സിപിഐ എം, ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് അക്രമം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ അതിന്റെ മഷിയുണങ്ങും മുമ്പേയാണ് വീണ്ടും ക്രൂരത അരങ്ങേറിയത്. ഭരണക്കാരുടെ സ്വാധീനത്തില്‍ പൊലീസ് നിഷ്ക്രിയമായതാണ് അക്രമികള്‍ക്ക് ബലമാകുന്നത്. ഇതിനുമുമ്പ് നടന്ന അക്രമത്തില്‍ പ്രതികളെ പിടിച്ച് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പൊലീസ് തയ്യാറായിട്ടില്ല. ക്രിമിനലുകള്‍ നാട്ടില്‍ വിലസുമ്പോഴും തങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് പൊലീസിന്റെ പ്രവര്‍ത്തനം. പ്രതികളുടെ പേരുള്‍പ്പെടെ പരിക്കേറ്റവര്‍ പറഞ്ഞതാണ്. എന്നിട്ടും അവരുടെ നിഴലിനെ പോലും സ്പര്‍ശിക്കാന്‍ പൊലീസിന് കഴിയുന്നില്ല. ലീഗ് നേതാക്കളുടെ ആജ്ഞക്കനുസരിച്ചാണ് പൊലീസിന്റെ നീക്കം.
deshabhimani 071011
നാടിന്റെ സ്വൈവര ജീവിതത്തിന് ഭീഷണിയായി മുസ്ലിംലീഗ് നേതൃത്വത്തിലുള്ള തീവ്രവാദ സംഘം അഴിഞ്ഞാടുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തതൊന്നും നടത്താന്‍ പാടില്ലെന്ന വാശിയില്‍ വ്യാപക അക്രമമാണ് കാസര്‍കോട് ജില്ലയുടെ പലഭാഗത്തും നടത്തുന്നത്. ഉദുമ ബേവൂരി ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രധാന കേന്ദ്രമായി. ദേശാഭിമാനി പത്രം ഈ ഭാഗത്ത് വിതരണം ചെയ്യാന്‍ പാടില്ലെന്നാണ് ഇവരുടെ ആജ്ഞ. പത്രം വിതരണം ചെയ്യുന്നവരെ ഭീകരമായി അക്രമിച്ച് വധിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാക്കി.
ReplyDelete