Monday, June 17, 2013

17ന്റെ അവകാശദിനം വിജയിപ്പിക്കുക: എസ്എഫ്ഐ

സംസ്ഥാനത്ത് തിങ്കളാഴ്ച എസ്എഫ്ഐ അവകാശദിനമായി ആചരിക്കും. കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 34 ഇന അവകാശപത്രിക തിങ്കളാഴ്ച മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എസ്എഫ്ഐ സമര്‍പ്പിക്കും. അവകാശ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണ പരിപാടി ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ്എഫ്ഐ സംഘടിപ്പിക്കും. അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 25ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തും. അവകാശദിനം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment