ഒരുമണിക്കൂര്‍ മാത്രമുള്ള സമ്മേളനത്തിന് പിരിവ് ഒരുകോടി രൂപ. ശനിയാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കണ്‍വന്‍ഷന്റെ പേരില്‍ ഒരുകോടി രൂപയോളം പിരിച്ചെടുത്തതായി പാര്‍ടിയില്‍ത്തന്നെ ആക്ഷേപം ഉയര്‍ന്നു. സപ്ലൈകോയില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ വിതരണംചെയ്യുന്ന അറുന്നൂറോളം ഏജന്‍സികളില്‍നിന്നാണ് 10,000 രൂപവീതം പിരിച്ചെടുത്തത്. മന്ത്രിയുടെ പാര്‍ടിയുടെ യൂണിയന്‍ നേതാവിനുനേരെയാണ് ആരോപണം ഉയര്‍ന്നത്. മന്ത്രിയുടെ അടുത്തയാളുമാണ് ഇദ്ദേഹം.
പകല്‍ മൂന്നുമുതല്‍ നാലുവരെ മാത്രം നടക്കുന്ന കണ്‍വന്‍ഷന്റെ പേരില്‍ ഇത്രയും വലിയ തുക പിരിച്ചെടുത്തത് വിവാദമായി. പണപ്പിരിവില്‍ ജില്ലയിലെ മറ്റു ഭാരവാഹികളെയാരെയും അടുപ്പിച്ചിട്ടില്ല. ഹ്രസ്വമായ സമ്മേളനത്തിന് ജില്ലയിലെ പാര്‍ടി അണികളുടെ അംഗസംഖ്യയെക്കാള്‍ അധികം പോസ്റ്ററുകളും ഫ്ളക്സുകളും ബാനറുകളുമാണ് ഉയര്‍ത്തിയത്. ലക്ഷക്കണക്കിന് രൂപ ഇതിനായിത്തന്നെ ചെലവഴിച്ചു. ഇത് അഴിമതിയാണെന്ന് പാര്‍ടിക്കുള്ളില്‍നിന്നുതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പും പണപ്പിരിവിന്റെ പേരില്‍ ഈ നേതാവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായും മന്ത്രി അനൂപ് ജേക്കബ്ബിന്റെ ഓഫീസുമായും ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലും ഇയാളുടെ പങ്ക് സജീവമാണ്.
deshabhimani
No comments:
Post a Comment