Sunday, February 16, 2014

ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫ്കാലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് ശിലകള്‍ പാകി മന്ത്രിപ്പട മടങ്ങി

കാലങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിഞ്ഞുനോക്കാതിരുന്ന മുഖ്യമന്ത്രിയും മന്ത്രിപ്പടയുമെത്തി കഴിഞ്ഞദിവസം ഉദ്ഘാടനം നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കോംപ്ലക്സുകള്‍. ആവശ്യത്തിന് ജീവനക്കാരും അനുബന്ധസൗകര്യങ്ങളുമില്ലാതെ വീര്‍പ്പുമുട്ടുന്ന മെഡിക്കല്‍ കോളേജിന്റെ പ്രതിസന്ധി പരിഹരിക്കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് മന്ത്രിമാര്‍ മടങ്ങി. എന്നാല്‍, മെഡിക്കല്‍ കോളേജിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നിര്‍ദേശവുമുണ്ടായില്ല. നിര്‍മാണംപോലും തുടങ്ങാത്ത കാര്‍ഡിയോ തൊറാസിക് യൂണിറ്റും കാത്ത്ലാബും വെള്ളിയാഴ്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉദ്ഘാടനം നടത്തി. തീവ്രപരിചരണ വിഭാഗമില്ലാത്തതിനാല്‍ കാര്‍ഡിയോളജിമുതല്‍ ന്യൂറോളജിവരെയുള്ള വിഭാഗങ്ങള്‍ പുതിയ ബ്ലോക്കുകളിലേക്ക് മാറ്റാനാവില്ലെന്നത് മറച്ചുവച്ചായിരുന്നു ഉദ്ഘാടനത്തട്ടിപ്പ്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് മുളങ്കുന്നത്തുകാവിലേക്കു മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. മെഡിക്കല്‍ കോളേജ് വികസനത്തിന്റെ ഭാഗമായി ജെ1, 2, 3 ബ്ലോക്കുകളുടെയും 400 കിടയ്ക്ക വീതമുള്ള മെഡിസിന്‍ ബ്ലോക്ക്, സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയുടെ നിര്‍മാണം തുടങ്ങിയതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതിനായി 25.24 കോടിയും അനുവദിച്ചു. നിര്‍മാണവും അവസാനഘട്ടത്തിലായിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വികസനപ്രവര്‍ത്തനങ്ങളെല്ലാം നിലച്ചമട്ടായി. ജെ1, 2, 3 ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞമാസം നടത്തിയെങ്കിലും കാര്‍ഡിയോളജി, ന്യൂറോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ മാറ്റാനായില്ല. അത്യാഹിതവിഭാഗവും ലൈബ്രറിയും മാത്രം മാറ്റി തട്ടിപ്പുനാടകം നടത്തുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് മെഡിസിന്‍þസ്പെഷ്യാലിറ്റിബ്ലോക്കുകളും തുറന്ന് ഉദ്ഘാടനമാമാങ്കം നടത്തിയത്. കാത്ത്ലാബ് ആന്‍ഡ് കാര്‍ഡിയോതൊറാസിക് യൂണിറ്റിന്റെ നിര്‍മാണംപോലും തുടങ്ങിയിട്ടില്ല. ഇതിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച നടത്തി. കൂട്ടത്തില്‍ ഡെന്റല്‍ കോളേജ്, പേവാര്‍ഡ്്, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്, നേഴ്സിങ് കോളേജ് ബ്ലോക്ക് തുടങ്ങി ബേണ്‍സ് യൂണിറ്റിനുവരെ ശിലയിടലും നടത്തി. 800 കിടയ്ക്കയുള്ള മെഡിസിന്‍þസ്പെഷ്യാലിറ്റിബ്ലോക്കില്‍ നേഴ്സുമാരും നേഴ്സിങ് അസിസ്റ്റന്റുമാരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 883 സ്റ്റാഫിനെയാണ് ആവശ്യമുള്ളത്. എന്നാല്‍, അനുവദിച്ചത് 188 പേരെ. ഇതില്‍ ഈ സാമ്പത്തികവര്‍ഷം 42 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

deshabhimani

No comments:

Post a Comment