Sunday, February 16, 2014

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡോ. അലക്സാണ്ടര്‍ ജേക്കബ്ബിനെ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനും എംഡിയുമായി നിയമിച്ചു. ഈ സ്ഥാനം വഹിച്ചിരുന്ന എഡിജിപി അനില്‍കാന്തിനെ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് മാറ്റി. ദക്ഷിണ മേഖലാ എഡിജിപി എ ഹേമചന്ദ്രനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. ഇന്റലിജന്‍സ് മേധാവിയായിരുന്ന എസ് അനന്തകൃഷ്ണനെ വിജിലന്‍സ് എഡിജിപിയാക്കി. ഈ സ്ഥാനത്തിരുന്ന ആര്‍ ശ്രീലേഖയെ നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കി. പി വിജയാനന്ദിനെ വിജിലന്‍സ് എഡിജിപിയാക്കി. കോസ്റ്റല്‍ പൊലീസ് എഡിജിപി കെ പത്മകുമാറിനെ ദക്ഷിണ മേഖലാ എഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍മാരെയും മാറ്റി.

വിജിലന്‍സ് ഡിഐജി എച്ച് വെങ്കിടേഷിനെ തിരുവനന്തപുരം സിറ്റി കമീഷണറായും എ വി ജോര്‍ജിനെ കോഴിക്കോട് സിറ്റി കമീഷണറായും നിയമിച്ചു. തിരുവനന്തപുരം കമീഷണറായിരുന്ന പി വിജയനെ എപി ബറ്റാലിയനിലേക്കും കോഴിക്കോട് കമീഷണര്‍ സ്പര്‍ജന്‍കുമാറിനെ എസ്ബിസിഐഡിയിലേക്കും മാറ്റി. മനോജ് എബ്രഹാമിനെ ദക്ഷിണമേഖലാ ഐജിയായും എം ആര്‍ അജിത്കുമാറിനെ കൊച്ചി മേഖലാ ഐജിയായും പി എന്‍ ഉണ്ണിരാജയെ കണ്ണൂര്‍ എസ്പിയായും നിയമിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണര്‍ കെ കെ ബാലചന്ദ്രനെ ആലപ്പുഴ എസ്പിയാക്കി. അവിടെ നിന്ന് ഉമയെ കോസ്റ്റല്‍ പൊലീസില്‍ എഐജിയാക്കി. ആര്‍ നിഷാന്തിനിയെ കൊച്ചിയില്‍ ഡെപ്യൂട്ടി കമീഷണറാക്കി. എസ് അജിതാ ബീഗം ആണ് തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണര്‍. കണ്ണൂര്‍ എസ്പി എ ശ്രീനിവാസിനെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി. പുട്ട വിമലാദിത്യയെ വയനാട് എസ്പിയായും മഞ്ചുനാഥിനെ പൊലീസ് ആസ്ഥാനത്തേക്കും മാറ്റി. എസ്എപി കമാന്‍ഡന്റ് തോമസ് ജോളി ചെറിയാനെ എസ്ബിസിഡിയിലേക്ക് മാറ്റി. ധീരജ്കുമാര്‍ ഗുപ്തയെ എസ്എപി കമാന്‍ഡന്റാക്കി. എസ് ശശികുമാറിനെ മലപ്പുറം എസ്പിയായി നിയമിച്ചു. പത്മനാഭസ്വാമിക്ഷേത്രം സുരക്ഷാ ഓഫീസര്‍ എന്‍ വിജയകുമാറിനെ തൃശൂര്‍ റൂറല്‍ എസ്പിയാക്കി. ഡിഐജി വിജയശ്രീകുമാറിനെ ഇന്റലിജന്‍സില്‍നിന്ന് ട്രെയിനിങ്ങിലേക്ക് മാറ്റി

deshabhimani

No comments:

Post a Comment