Thursday, April 10, 2014

വോട്ടെടുപ്പ് അവസാനിച്ചു; 73.6%

ലോക് സഭാ തെരെഞ്ഞെടുപ്പില്‍  കേരളത്തില്‍ 73.6 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. വടകരയിലാണു കൂടുതല്‍ -81.4%.കണ്ണൂരില്‍ 80.9 % ഉണ്ട്.  കുറവ് പത്തനംതിട്ടയിലാണ്-65.9. അന്തിമ കണക്കുകള്‍ ആയിട്ടില്ല. പോളിങ് സമയം കഴിഞ്ഞിട്ടും  ചില ബൂത്തുകളില്‍ നീണ്ട നിര വോട്ര്‍മാരുണ്ട്. അവര്‍ക്കു കൂടി വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്. മൊത്തം കണക്ക് ഇനിയും മാറും. 2009 ലെ തെരെഞ്ഞെടുപ്പില്‍ 73.37 ആയിരുന്നു പോളിങ് ശതമാനം. കണ്ണൂരും (80.94)വടകര (80.40)യും ആയിരുന്നു അന്നും മുന്നില്‍.പിന്നില്‍ തിരുവനന്തപുരവും (65.74).

തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് വിവിധ മണ്ഡലങ്ങളിലെ 5.45 വരെയുള്ള ശതമാനം.

തിരുവനന്തപുരം-68.6             ആറ്റിങ്ങല്‍-68.8

കൊല്ലം-71.6                       പത്തനംതിട്ട -65.8

മാവേലിക്കര- 71.0                ആലപ്പുഴ-78.8

കോട്ടയം-71.4,                      ഇടുക്കി-70.1

എറണാകുളം-72.8                 ചാലക്കുടി-77.0

തൃശൂര്‍-72.4,                        ആലത്തൂര്‍-76.5

പാലക്കാട് 75.4,                    പൊന്നാനി-,74.1

മലപ്പുറം- 71.4                      കോഴിക്കോട്-79.6

വയനാട്-73.2                       വടകര-81.4

കണ്ണൂര്‍-80.9                         കാസര്‍കോട്-78.1

20 മണ്ഡലങ്ങളിലായി ആകെ 2,42,51,942 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,25,70,439 പേര്‍ സ്ത്രീകളാണ്. 18നും 19നും ഇടയ്ക്ക് പ്രായമുള്ള 5,56,702 വോട്ടര്‍മാരുണ്ട്. 11448 പ്രവാസികള്‍ വോട്ടര്‍പട്ടികയിലുണ്ട്. ഇതില്‍ 10878 പുരുഷന്മാരും 570 സ്ത്രീകളും ഉള്‍പ്പെടുന്നു.269 സ്ഥാനാര്‍ത്ഥികളാണു മത്സരിക്കുന്നത്.  21424 ബൂത്തുകള്‍ ബുധനാഴ്ച വൈകിട്ടോടെ സജ്ജമായി. 1,05,049 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കിയിലെ ഇടമലക്കുടിയില്‍ ചൊവ്വാഴ്ചതന്നെ പോളിങ് സാമഗ്രികള്‍ എത്തിച്ചു.

ഇത്തവണ 948 പോളിങ് സ്റ്റേഷനുകള്‍ കൂടുതലുണ്ട്. കൂടുതല്‍ മലപ്പുറം ജില്ലയിലാണ്, 2288. കുറവ് 470 എണ്ണമുള്ള വയനാട്ടിലും.

മികച്ച വിജയം നേടും: കാരാട്ട്

ന്യൂഡല്‍ഹി: പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫിന് വന്‍വിജയം ഉണ്ടാകുമെന്ന് അദ്ദേഹം തുടര്‍ന്നു. ന്

യൂഡല്‍ഹി ലോക് സഭ മണ്ഡലത്തിലെ സഞ്ചാര്‍ഭവന്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

യുഡിഎഫ് തകരും: പിണറായി

തലശേരി: കോണ്‍ഗ്രസിന് ഒരുസീറ്റും കേരളത്തില്‍നിന്നുണ്ടാവില്ലെന്നും യുഡിഎഫിന് കനത്തതിരിച്ചടിയേല്‍കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. പിണറായി ആര്‍സി അമല സ്കൂളില്‍വോട്ട്ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. അത്രമാത്രംഅമര്‍ഷമാണ് ആളുകള്‍ക്ക്. അവര്‍ മുഴുവന്‍ യുഡിഎഫിനെ പാഠം പഠിപ്പിക്കാന്‍ വേണ്ടി രാവിലെമുതല്‍ തന്നെ ക്യൂവില്‍ വന്നിരിക്കുകയാണ്. മുഴുവന്‍സ്ഥലത്തും ഇതാണ് സ്ഥിതി. പോളിങ്ങ്ഉയരുന്നതോടെ എല്‍ഡിഎഫിന്റെ ഗ്രാഫ് വല്ലാതെ ഉയരുകയാണ്ചെയ്യുക.

സംസ്ഥാനത്താകെ എല്‍ഡിഎഫിന് അനുകൂലമായ ട്രെന്‍ഡാണ്. രാവിലെതന്നെയുള്ള കനത്തപോളിങ്ങില്‍ഒരു അസാധാരണത്വവുമില്ല. അത്രമാത്രം അസാധാരണമായ നടപടികളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിനോടുള്ള പകതീര്‍ക്കാന്‍ ജനംവന്ന് ക്യൂനിന്ന് വോട്ട്ചെയ്യുകയാണ്. ഒരു സീറ്റും കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കാന്‍ പോവുന്നില്ല. ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് ആത്മവിശ്വാസത്തിന്റെ ഭാഗമായല്ല. അദ്ദേഹത്തിന്റെ വോട്ട്ബാങ്കായി കണക്കാക്കിയ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ പറ്റുമോ എന്ന ശ്രമത്തിന്റെ ഭാഗമാണ്. യാഥാര്‍ഥ്യം അദ്ദേഹത്തിനുമറിയാം എല്ലാവര്‍ക്കുമറിയാം.

തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുകയാണ്. അതിന്റെ ഭാഗമായി തന്നെ സര്‍ക്കാരും തകരും. ഈ തെരഞ്ഞെടുപ്പിന് ശേഷം അത് സംഭവിക്കും. ഞങ്ങള്‍ ഉപജാപങ്ങളിലൂടെ തകര്‍ക്കാനൊന്നുമില്ല. ജനവികാരം ഈ രൂപത്തില്‍ വരുമ്പോള്‍ സ്വഭാവികമായും യുഡിഎഫും സര്‍ക്കാരും തകരും. വന്‍തോതിലുള്ള വിജയസാധ്യതയാണ് വടകരമണ്ഡലത്തില്‍. മലയോരമണ്ഡലങ്ങളിലെ ജനങ്ങളുടെ അമര്‍ഷം വലിയതോതിലാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോവുന്നത്. അമര്‍ഷവുംരോഷവുമെല്ലാം യുഡിഎഫിനെതിരെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരെയാണ് വരാന്‍പോവുന്നതെന്നും പിണറായി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളോട് ജനങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലപ്പുഴയില്‍ പറഞ്ഞു. പുന്നപ്രയില്‍ വോട്ടുചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തിനെതിരായ ജനമുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരിബാലകൃഷ്ണന്‍ പറഞ്ഞു. വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെമുതല്‍ ബൂത്തുകളില്‍ കണ്ടത്. ഒറ്റയാളുംഇത്തവണ വോട്ട്ചെയ്യാതിരിക്കുമെന്ന് തോന്നുന്നില്ല. പോളിങ്ങ് വളരെയധികംവര്‍ധിക്കും. പോളിങ്ങ് വര്‍ധിക്കുന്നതിനുസരിച്ച് ഇടതുപക്ഷത്തിന് സീറ്റ്കൂടും. കോടിയേരി ജൂനിയര്‍ ബേസിക് ആന്റ് പ്രീബേസിക് സ്കൂളില്‍ വോട്ട്ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

കേരളത്തില്‍ 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും മുഴുവന്‍ സീറ്റും യുഡിഎഫിന് ലഭിക്കുമെന്നും കേന്ദ്രമന്ത്രി എ കെ ആന്റണി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് വന്‍വിജയം നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

deshabhimani

No comments:

Post a Comment