ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലെന്ന് പഠനറിപ്പോര്‍ട്ട്. ക്രൈസ്തവ സമുദായത്തിന്് ഏറ്റവും അപകടം നിറഞ്ഞ സംസ്ഥാനമായി കര്‍ണാടകം മാറുന്നുവെന്നാണ് റെഡിഫ് ഡോട്ട്കോം നടത്തിയ പഠനം കാണിക്കുന്നത്. പള്ളികള്‍ക്കും വിശ്വാസികള്‍ക്കും നേരെ നിരന്തരം അക്രമണമുണ്ടാകുന്നത് ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ആറ് അക്രമസംഭവങ്ങളുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റുചെയ്തിട്ടില്ല. പൊലീസിന്റെ നിസംഗത അക്രമികള്‍ക്ക് പ്രേരണയാകുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവുമധികം ക്രൈസ്തവ ആരാധനാലയങ്ങള്‍ അക്രമിക്കപ്പെട്ടത് കര്‍ണാടകത്തിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011ല്‍ ക്രൈസ്തവര്‍ക്കുനേരെ ഉണ്ടായ 172 അക്രമസംഭവങ്ങളില്‍ 47ഉം കര്‍ണാടകത്തിലായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഒഡീഷയില്‍ 25 അക്രമസംഭവങ്ങള്‍ ഉണ്ടായി. ഔദ്യോഗികരേഖയിലുള്ള കണക്കാണിത്. യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയിലേറെ വരും. മധ്യപ്രദേശില്‍ 15ഉം കേരളത്തില്‍ പത്തും ആക്രമണങ്ങളുണ്ടായി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരക്കെ അക്രമം. 2008, 2009 വര്‍ഷങ്ങളില്‍ കര്‍ണാടകത്തിലെ ക്രൈസ്തവ വേട്ടയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷവും നിരവധി അക്രമമുണ്ടായി. അക്രമങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള അന്വേഷണറിപ്പോര്‍ട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കോലാറില്‍ ക്രിസ്ത്യന്‍പള്ളി തുടര്‍ച്ചയായി രണ്ടുതവണ അക്രമിക്കപ്പെട്ടു. എല്ലാ അക്രമങ്ങള്‍ക്കുപിന്നിലും സംഘപരിവാര്‍ സംഘടനകളായിരുന്നു. ബജ്രംഗ്ദള്‍ , വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്ത്. ബിജെപി അധികാരത്തില്‍ വന്നശേഷമാണ് അതിക്രമം വന്‍തോതില്‍ കൂടിയത്. സാമുദായികസംഘര്‍ഷം തടയാനും ക്രൈസ്തവരുടെ ആശങ്കയകറ്റാനും നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിരന്തരം പ്രഖ്യാപിക്കുമ്പോഴും അതിക്രമം അനസ്യൂതം തുടരുകയാണ്.
deshabhimani 200112

ReplyDelete