ഓണ്‍ലൈന്‍ പകര്‍പ്പെടുക്കല്‍ നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയ ലോകവ്യാപകമായി "കരിദിനം" ആചരിച്ചു. യുഎസ് പ്രതിനിധിസഭ പരിഗണിക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, സെനറ്റ് പരിഗണിക്കുന്ന പ്രൊട്ടക്ട് ഐപി എന്നീ ബില്ലുകളില്‍ പ്രതിഷേധിച്ചാണ് വിക്കിപീഡിയ 24 മണിക്കൂര്‍ അടച്ചിട്ടത്.
"കുട്ടികളേ നിങ്ങളുടെ ഗൃഹപാഠം നേരത്തെ ചെയ്തുകൊള്ളൂ"വെന്ന വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സിന്റെ ആഹ്വാനമാണ് സൈറ്റ് തേടിയെത്തിവര്‍ക്ക് കറുത്ത ഹോംപേജില്‍ കാണാനായത്. സ്വന്തം ഹോംപേജിലെ ലോഗോയ്ക്ക് മുകളില്‍ കറുപ്പ് രേഖപ്പെടുത്തി ഓണ്‍ലൈന്‍ സെര്‍ച് എന്‍ജിനായ ഗൂഗിളും അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിനെതിരായ പോരാട്ടത്തില്‍ വിക്കിപീഡിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ പത്ത് വെബ്സൈറ്റുകളില്‍ ഒന്നാണ് വിക്കിപീഡിയ. ജനുവരി 24നാണ് യുഎസ് സെനറ്റ് ബില്‍ പരിഗണിക്കുന്നത്.
deshabhimani 200112
ഓണ്‍ലൈന്‍ പകര്‍പ്പെടുക്കല്‍ നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയ ലോകവ്യാപകമായി "കരിദിനം" ആചരിച്ചു. യുഎസ് പ്രതിനിധിസഭ പരിഗണിക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, സെനറ്റ് പരിഗണിക്കുന്ന പ്രൊട്ടക്ട് ഐപി എന്നീ ബില്ലുകളില്‍ പ്രതിഷേധിച്ചാണ് വിക്കിപീഡിയ 24 മണിക്കൂര്‍ അടച്ചിട്ടത്.
ReplyDeleteഅമേരിക്കന്‍ കോണ്‍ഗ്രസ് പരിഗണിക്കാനിരുന്ന പകര്‍പ്പവകാശ നിയമങ്ങള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു. ഹോളിവുഡ് സിനിമകളുടെ വ്യാജപകര്‍പ്പിറങ്ങുന്നത് തടയണമെന്ന് ഹോളിവുഡില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ ഒരു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ മുതിലായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ബില്ലിനെതിരെ രംഗത്തുവന്നിരുന്നു. സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപ), പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ആക്ട്(പിപ) എന്നീ നിയമങ്ങളാണ് മരവിപ്പിച്ചത്. പകര്‍പ്പവകാശം ലംഘിക്കുന്ന വിദേശ സൈറ്റുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും, ഇത്തരം വെബ്സൈറ്റുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം അവസാനിപ്പിക്കാനും, സെര്‍ച്ച് എന്‍ജിനുകള്‍ ഇത്തരം സൈറ്റുകളുമായി ബന്ധം അവസാനിപ്പിക്കാനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്. വ്യാജ പകര്‍പ്പുകള്‍ 50 ദശലക്ഷം ഡോളറിലേറെ അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്നതായും വിദേശ സൈറ്റുളെ നിയന്ത്രിക്കാനാണ് നിയമമെന്നും കോണ്‍ഗ്രസില്‍ വാദമുയര്‍ന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമങ്ങള്‍ പരിഗണിക്കുന്നത് നീട്ടിവച്ചത്.
ReplyDelete