സംഭവസ്ഥലത്തുനിന്ന് നാടന്‍തോക്കും കണ്ടെത്തി. ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ സമീപത്തെ പോസ്റ്റിലിടിച്ച് കത്തിനശിച്ചു. കൊലപാതകികള്‍ പുതുക്കോട് ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായ പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെന്നാണ് സൂചന. സംഭവസ്ഥലം ഡോഗ് സ്ക്വാഡ് പരിശോധിച്ചു. തൃശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ്, ജില്ലാ പൊലീസ് ചീഫ് രാജ്പാല്‍ മീണ, ഡിവൈഎസ്പി സി കെ ശങ്കരനാരായണന്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ശിവദാസന്റെ ഭാര്യ സനിത ഒമ്പതുമാസം ഗര്‍ഭിണിയാണ്. അമ്മ: മീനാക്ഷി. സഹോദരങ്ങള്‍: മണികണ്ഠന്‍, കൃഷ്ണദാസ്, ശെല്‍വദാസ് (കുഴല്‍മന്ദം പഞ്ചായത്ത് ഓഫീസ് ഡ്രൈവര്‍), പ്രിയ.
deshabhimani

No comments:
Post a Comment