ദേശാഭിമാനി
സഭയിലെ മുഖ്യമന്ത്രിയുടെ മുറിയിലും സരിത നിത്യസന്ദര്‍ശക
സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിലെ വിവാദനായിക സരിത എസ് നായര്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ വിശ്രമമുറിയിലെ നിത്യസന്ദര്‍ശക. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സര്‍ക്കാര്‍ വാഹനത്തിലാണ് സരിത പലപ്പോഴും എത്തിയിരുന്നത്. എംഎല്‍എയോ മന്ത്രിയോ ഒപ്പിട്ട സന്ദര്‍ശകപാസ് ഉള്ളവര്‍ക്കേ കര്‍ശന പരിശോധനയോടെ അതീവസുരക്ഷാ മേഖലയായ നിയമസഭയില്‍ പ്രവേശനമുള്ളൂ. എന്നാല്‍, വിഐപി പരിഗണനയുള്ള സരിതയ്ക്ക് ഏതു നിമിഷവും കയറിയിറങ്ങാന്‍ അനുവാദം കിട്ടിയിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥയോടൊപ്പമാണ് സരിത എത്തിയിരുന്നത്. വിവര പൊതുജനസമ്പര്‍ക്കവകുപ്പിന്റെ വാഹനങ്ങളിലും എത്തിയിരുന്നു. വകുപ്പ് ഡയറക്ടര്‍ ഫിറോസിന് സരിതയുമായുള്ള ബന്ധവും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ പി എ ജോപ്പനായിരുന്നു നിയമസഭയ്ക്കകത്ത് കൊണ്ടുനടന്നിരുന്നത്. ജോപ്പനൊപ്പമാണ് മന്ത്രിമാരായ ഗണേശ്കുമാറിനെയും ആര്യാടന്‍ മുഹമ്മദിനെയും കാണാറുള്ളത്. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥയെന്നാണ് സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരോട് ജോപ്പന്‍ പറഞ്ഞിരുന്നത്.
No comments:
Post a Comment