മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ചെയ്ത പതിനായിരക്കണക്കിന് കടലാസ് സംഘങ്ങളടക്കമുള്ള എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നത് 2008ലെ ഹൈക്കോടതി വിധിക്കും വിരുദ്ധമാണ്. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമായി ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിജപ്പെടുത്തി 2007ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ ചെറിയ ശതമാനം ഓഹരി കൈവശമുള്ളവര്‍ക്ക് ജില്ലാ ബാങ്കിന്റെ നിയന്ത്രണാധികാരം കൈവരുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. 1130 അംഗങ്ങളുള്ള ഒരു ജില്ലാബാങ്കില്‍ 766 എണ്ണം കടലാസ് സംഘങ്ങളാണെന്നും എന്നാല്‍ , ആകെയുള്ള 12.28 കോടിയുടെ ഓഹരിയില്‍ അവയുടെയാകെ വിഹിതം 76,600 രൂപ മാത്രമാണെന്നും അന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയതാണ്. സ്വന്തമായി അപ്പക്സ് സ്ഥാപനങ്ങളുള്ള ക്ഷീര, കയര്‍ , മാര്‍ക്കറ്റിങ് സഹകരണസംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകളുമായി നേരിട്ട് വായ്പാ ബന്ധമില്ലാത്തവയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്കൂള്‍ സഹകരണസംഘങ്ങളും ജില്ലാ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നില്ല.
ഈ വാദങ്ങള്‍ ശരിവച്ചാണ് കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രം വോട്ടവകാശം നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത്. കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു പുറമേ നൂറോളം പ്രാഥമിക സഹകരണസംഘം ഭരണസമിതികള്‍ പിരിച്ചുവിട്ടും ജില്ലാ ബാങ്ക് ഭരണംപിടിക്കാന്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. കോര്‍പറേഷന്‍ , ബോര്‍ഡ് വിഭജനങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന കക്ഷികളെയും നേതാക്കളെയും ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനം നല്‍കി അനുനയിപ്പിക്കുകയെന്നതും തിരക്കിട്ട് ജില്ലാ ബാങ്ക് പിരിച്ചുവിട്ടതിന്റെ ലക്ഷ്യമാണെന്ന് അറിയുന്നു.
(ആര്‍ സാംബന്‍)
deshabhimani 130212
No comments:
Post a Comment