കണ്ണൂര്‍ : എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തെപ്പോലും അപഹസിക്കുന്ന സി കെ ചന്ദ്രപ്പനെ സിപിഐക്കാര്‍ക്കും സഹിക്കാനാവില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് പറഞ്ഞു. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹ്യമാറ്റത്തിലെ സുപ്രധാന ഘട്ടമായിരുന്നു മിച്ചഭൂമിസമരം. ആ സമരത്തെയാണ് അപഹസിക്കുന്നത്. വെളിയം ഭാര്‍ഗവന്റെ കമ്യൂണിസ്റ്റ് ഗുണം ചന്ദ്രപ്പനില്ല. എല്ലായ്പ്പോഴും കോണ്‍ഗ്രസിനെ സംരക്ഷിക്കുന്ന നിലപാടാണ് ചന്ദ്രപ്പന് സ്വീകരിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന ബന്ധം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണ് സിപിഐ ഇടതുപക്ഷത്തേക്ക് വന്നത്. എന്നാല്‍ , ചന്ദ്രപ്പന് സ്വീകരിക്കുന്നത് പഴയ നയത്തിന്റെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പേരാട്ടം ആവശ്യമായ ഘട്ടത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണിത്. ലാവ്ലിന് കേസില്‍ പിണറായി വിജയന് കുറ്റക്കാരനല്ലെന്ന് സിബിഐ കണ്ടെത്തി. അപ്പോഴാണ് ചന്ദ്രപ്പന് ആരോപണവുമായി വരുന്നത്. യുഡിഎഫിന് സന്തോഷിക്കാന്‍ അവസരം നല്കുന്ന കാര്യമാണ് ചന്ദ്രപ്പന് നിര്‍വഹിച്ചത്. ജനവിരുദ്ധനയവുമായി മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി ഈ പ്രസ്താവന കണ്ട് ആശ്വാസം കൊള്ളേണ്ട. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തും.പിറവം ഉപതെരഞ്ഞെടുപ്പ് ജനഹിതം പരിശോധിക്കാനുള്ള അവസരമാകും. സിപിഐ അണികള്‍ ചന്ദ്രപ്പന്റെ നിലപാട് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ഇടത്ഐക്യം ശക്തിപ്പെടുത്തുകയും ചെയ്താലേ ജനങ്ങളുടെ അംഗീകാരം ലഭിക്കുകയുള്ളൂ- ഇ പി പറഞ്ഞു.
deshabhimani 130212
എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തെപ്പോലും അപഹസിക്കുന്ന സി കെ ചന്ദ്രപ്പനെ സിപിഐക്കാര്‍ക്കും സഹിക്കാനാവില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് പറഞ്ഞു. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete