എന്നാല്‍ നിലവിലുള്ള യുപിഎ സര്‍ക്കാരിെന്‍റ നയങ്ങള്‍ക്കെതിരായ നിലപാടുകള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. രാജ്യത്ത് മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നയത്തില്‍ ഒരു മാറ്റവും കാണുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളുടെ നിലപാടുകളും ഇത് തന്നെയാണ്. കോണ്‍ഗ്രസും ബിജെപിയും തുടരുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ക്ക് എതിരായ മുന്നേറ്റം ശക്തിപ്പെടുത്തി ബദല്‍ ശക്തി ഉയര്‍ത്തികൊണ്ടുവരണം. അതോടൊപ്പം ആവശ്യമായി വരുന്ന പക്ഷം തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ടികളുമായി തന്ത്രപരമായ ധാരണകളുണ്ടാക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ ഇടത്-ജനാധിപത്യബദല്‍ അടിസ്ഥാനമാക്കികൊണ്ടുള്ള നിലപാടുകളാണ് സ്വീകരിക്കുകയെന്നും കാരാട്ട് പറഞ്ഞു. ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇടത്പക്ഷബദലുകള്‍ എന്ന വിഷയത്തില്‍ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച "ഇഎംഎസ് സ്മൃതി" ഉദ്ഘാടനം ചെയ്യുകയായിന്നു പ്രകാശ്കാരാട്ട്. കോണ്‍ഗ്രസിെന്‍റയും ബിജെപിയുടെയും സാമ്പത്തിക നയങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. മൂന്നാം മുന്നണിയെന്ന് പറയുന്ന പല കക്ഷികളും സൗകര്യാര്‍ഥം ഇരു പാര്‍ടികളുമായും സഖ്യമുണ്ടാക്കിയിട്ടുള്ളവരാണ്.
രണ്ട് പതീറ്റാണ്ടായി തുടരുന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കണ നയങ്ങള്‍ സമൂഹത്തില്‍ സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോര്‍പ്പറേറ്റകുള്‍ക്ക് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാനും പ്രകൃതിവിഭവങ്ങള്‍ അടക്കം കൊള്ളയടിക്കാനും അവസരം നല്‍കി. ഉയര്‍ന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യം കൂടിവരികയുമാണ്. തൊഴിലാളിവര്‍ഗ്ഗത്തിനെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിച്ചു. അസംഘടിത മേഖലയിലും സംഘടിതമേഖലയിലും സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ വര്‍ദ്ധിച്ചു. ജാതിയുടെയും മതത്തിെന്‍റയും പേരില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രികള്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും എതിരായ ചൂഷണം വര്‍ദ്ധിച്ചു. ഈ യാഥാര്‍ഥ്യങ്ങള്‍ക്കെതിരായ തൊഴിലാളിവര്‍ഗ്ഗത്തിെന്‍റ അതിശക്തമായ മുന്നേറ്റം ഉണ്ടാവണം. തെരഞ്ഞെടുപ്പുകളില്‍ വന്‍കിട കുത്തകകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചിരിക്കയാണ്. നിയമസഭകളിലേക്കുംപാര്‍ലമെന്‍റിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത് കോടീശ്വരന്മാരാണ്. കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിെന്‍റയും ബിജെപിയുടെയുമെല്ലാം നിയന്ത്രണം റിയല്‍ എസ്റ്റേറ്റ് മാഫിയകളായിരുന്നു. ആര് ജയിച്ചാലും പണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഈ സ്ഥിതിയില്‍ മാറ്റം വരണമെങ്കില്‍ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരം വേണം. രാഷ്ട്രീയ പാര്‍ടികളുടെ തെരഞ്ഞെടുപ്പിെന്‍റ പ്രചരണചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണം. തെരഞ്ഞെടുപ്പില്‍ ആനുപാതിക പ്രാതിനിധ്യ സംവിധാനം വേണം. ഓരോ പാര്‍ടികള്‍ക്ക് ലഭിക്കുന്ന വോട്ടിെന്‍റ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വിഭജിക്കണം.
പണത്തിെന്‍റ സ്വാധീനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. നിര്‍ഭാഗ്യവശാല്‍ ബിജെപി ഒഴികെയുള്ള പാര്‍ടികളെല്ലാം ഇതിനെ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ ഭൂപരിഷ്കരണം, സ്വാശ്രയത്വം, പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ച, തെരഞ്ഞെടുപ്പ് പരിഷ്കാരം, മതനിരപേക്ഷത, പൊതുവിതരണ സമ്പ്രദായവും പൊതുആരോഗ്യ സംവിധാനവും ശക്തിപ്പെടുത്തല്‍, സാമൂഹ്യനീതി, സ്ത്രികളുടെ സുരക്ഷിതത്വവും ഉന്നമനവും, സ്വതന്ത്ര വിദേശനയം ഈ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തണം. സിപിഐ എം പ്രവര്‍ത്തകരെ കൂട്ടത്തോടെ കൊന്നൊടുന്ന മമതബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന നയം തുടരുന്ന മാവോയിസ്റ്റുകളുമായും ഒരു സഖ്യവുമില്ലെന്നും കാരാട്ട് പറഞ്ഞു.
deshabhimani

No comments:
Post a Comment