Monday, October 24, 2011

ബാലകൃഷ്ണ പിള്ള ജയില്‍ നിയമം ലംഘിച്ചു: മുഖ്യമന്ത്രി

വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും ബാലകൃഷ്ണപിള്ള സ്വന്തം ഫോണില്‍ നിന്നും ആശുപത്രിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും പലരെയും വിളിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. ജയില്‍ നിയമങ്ങളുടെ ലംഘനമാണ് പിള്ള ഫോണ്‍വിളിയിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആരെയൊക്കെയാണ് പിള്ള വിളിച്ചതെന്നും എത്രതവണ വിളിച്ചുവെന്നും വ്യക്തമായിട്ടില്ല. മന്ത്രിമാരായ കെ ബി ഗണേഷ്കുമാറും ടി എം ജേക്കബും പിള്ളയെ സന്ദര്‍ശിച്ചിട്ടുണ്ട്. ഒന്‍പത് മാരകരോഗങ്ങള്‍ ഉള്ളതുകൊണ്ടാണ് പിള്ളയെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു.

deshabhimani news

1 comment:

  1. വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും ബാലകൃഷ്ണപിള്ള സ്വന്തം ഫോണില്‍ നിന്നും ആശുപത്രിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും പലരെയും വിളിച്ചിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു.

    ReplyDelete