Tuesday, December 20, 2011

മുസ്ലീം വോട്ട്ബാങ്ക് ഇല്ലാതാക്കുകയാണ് ലക്ഷ്യം: വിഎച്ച്പി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തടസം രാജ്യത്തെ മുസ്‌ലിം വോട്ടുബാങ്ക് ആണെന്നും മുസ്‌ലിം വോട്ടു ബാങ്കിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്നതാണ് വിശ്വഹിന്ദുപരിഷത്തിന്റെ  ലക്ഷ്യമെന്നും വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കെല്ലാം മുസ്‌ലിം വോട്ടുബാങ്കിനെയും ക്രിസ്ത്യന്‍ വോട്ടുബാങ്കിനെയും ഭയമാണ്,അതിനാല്‍തന്നെഈ വോട്ടുബാങ്കുകളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ അദ്ദേഹം ഈ വോട്ടുബാങ്കുകളെ അവസാനിപ്പിക്കുന്നതില്‍ വിശ്വഹിന്ദുപരിഷത്ത് വിജയിക്കുമെന്നും അവകാശപ്പെട്ടു. പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിലും ദേശീയതലത്തിലും ഹിന്ദുവിന്റെ ശക്തി വിപുലപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം രൂപം നല്കിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളത്തില്‍ ഗോവധ നിരോധനം തടയണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും ബജരംഗ്ദള്‍ ആയിരിക്കും ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കുകയെന്നും വ്യക്തമാക്കി.

2015 ആകുമ്പോഴേക്കും രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ സുശക്തമായ സംഘടനാ സംവിധാനങ്ങളുള്ള പ്രസ്ഥാനമായി വിശ്വഹിന്ദുപരിഷത്തിനെ മാറ്റുമെന്നും അതിനായുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപംനല്കിയതായും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. മതപരിവര്‍ത്തനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക,വി എച്ച് പി നടത്തിവരുന്ന സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, ഭീകരവാദത്തിനെതിരെ രാജ്യം എന്ന മുദ്രാവാക്യവുമായി പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുക, ഹിന്ദുയുവാക്കള്‍ക്കായി ജോലിസുരക്ഷ ബില്‍ അവതരിപ്പിക്കുകയെന്നആവശ്യമുന്നയിച്ച് പ്രക്ഷോഭമാരംഭിക്കുക തുടങ്ങിയ വിവിധ കര്‍മ്മ പദ്ധതികള്‍ക്കാണ് വി എച്ച് പി അന്താരാഷ്ട്ര സമ്മേളനം രൂപംനല്കിയിരിക്കുന്നതെന്നും പ്രവീണ്‍തൊഗാഡിയ വ്യക്തമാക്കി.

janayugom 201211

2 comments:

  1. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തടസം രാജ്യത്തെ മുസ്‌ലിം വോട്ടുബാങ്ക് ആണെന്നും മുസ്‌ലിം വോട്ടു ബാങ്കിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്നതാണ് വിശ്വഹിന്ദുപരിഷത്തിന്റെ ലക്ഷ്യമെന്നും വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കെല്ലാം മുസ്‌ലിം വോട്ടുബാങ്കിനെയും ക്രിസ്ത്യന്‍ വോട്ടുബാങ്കിനെയും ഭയമാണ്,അതിനാല്‍തന്നെഈ വോട്ടുബാങ്കുകളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ അദ്ദേഹം ഈ വോട്ടുബാങ്കുകളെ അവസാനിപ്പിക്കുന്നതില്‍ വിശ്വഹിന്ദുപരിഷത്ത് വിജയിക്കുമെന്നും അവകാശപ്പെട്ടു. പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. കേരളത്തില്‍ 'ഗോവധ നിരോധനം തടയണമെ'ന്നാവശ്യപ്പെട്ട് പ്രചാരണ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചാല്‍ എനിക്കൊരു ചുക്കും ഇല്ല. എന്നാല്‍ ഗോവധ നിരോധനം കൊണ്ട് വരണം എന്നാവശ്യപ്പെട്ടാല്‍ ഇവിടെ കളി മാറും... :)))

    ReplyDelete