വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് യെദ്യൂരപ്പ
ബംഗളൂരു: സംസ്ഥാന ഭരണനേതൃത്വം വീണ്ടും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു. ദക്ഷിണ കാനറയിലെ ബണ്ട്വാളില്‍ സോമയാഗത്തിനെത്തിയ യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഒരു വിഭാഗം എംപിമാരെയും എംഎല്‍എമാരെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രിസ്ഥാനം വീണ്ടെടുക്കാന്‍ യെദ്യൂരപ്പ ശ്രമം നടത്തുന്നത്. കഴിഞ്ഞദിവസം 17 എംപിമാരും 35 എംഎല്‍എമാരും യെദ്യൂരപ്പയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു. സമ്മര്‍ദതന്ത്രത്തിലൂടെ മുഖ്യമന്ത്രിസ്ഥാനമോ പാര്‍ടി സംസ്ഥാന പ്രസിഡന്റ് പദവിയോ ഒപ്പിക്കാന്‍ യെദ്യൂരപ്പ നടത്തുന്ന നീക്കംപാര്‍ടിയിലും മന്ത്രിസഭയിലും പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ പാര്‍ടി വിടുമെന്ന് യെദ്യൂരപ്പ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. യെദ്യൂരപ്പയ്ക്കുവേണ്ടി കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്ത് മഠാധിപതിമാരും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്നം എങ്ങനെ രമ്യമായി പരിഹരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് കേന്ദ്രനേതാക്കള്‍ . സംസ്ഥാനത്തെ വിവിധ മഠാധിപതിമാരുമായും സമുദായനേതാക്കളുമായും യെദ്യൂരപ്പ രഹസ്യകൂടിക്കാഴ്ച നടത്തുന്നുണ്ട്.
deshabhimani 201211
സംസ്ഥാന ഭരണനേതൃത്വം വീണ്ടും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു. ദക്ഷിണ കാനറയിലെ ബണ്ട്വാളില്‍ സോമയാഗത്തിനെത്തിയ യെദ്യൂരപ്പ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ReplyDelete