പൊതു-സ്വകാര്യപങ്കാളിത്ത പദ്ധതികളെ (പിപിപി) വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കെ എന്‍ ബാലഗോപാല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇത് ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ ആര്‍ടിഐ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണം. പിപിപി പദ്ധതികള്‍ ആര്‍ടിഐക്ക് കീഴില്‍ വരുന്നതാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ,ചട്ടങ്ങളില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും കോടതികള്‍ ഇടപെട്ട് നടപടികള്‍ സ്റ്റേ ചെയ്യാറുണ്ട്. വലിയ തോതില്‍ പൊതുപണം ഒഴുകുന്നതും പൊതുസ്വത്തുക്കള്‍ ഉപയോഗിക്കുന്നതുമാണ് പിപിപി പദ്ധതികള്‍ . ഇവ അര്‍ധസര്‍ക്കാര്‍ സ്ഥാപനം പോലെയാണെങ്കിലും ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് പലപ്പോഴും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാറില്ല. പശ്ചാത്തലസൗകര്യ രംഗത്ത് പൊതു-സ്വകാര്യ കൂട്ടായ്മ ഏറെ സുപ്രധാനമാണ്. എന്നാല്‍ , രാഷ്ട്രീയ-കച്ചവട-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ പൊതുപണം കൊള്ളയടിക്കാന്‍ കഴിയുന്ന ഒരു വേദിയായി പിപിപി സംരംഭങ്ങള്‍ മാറരുത്.
ഏതാണ്ട് ആയിരത്തോളം പിപിപി പദ്ധതികള്‍ രാജ്യത്ത് നിലവില്‍ വിവിധ ഘട്ടങ്ങളിലുണ്ട്. 2011 ജൂലൈയിലെ കണക്കുപ്രകാരം 3,83300 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പിപിപി രംഗത്ത് നടക്കുന്നത്. ഫണ്ടിന്റെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ സുതാര്യത അനിവാര്യമാണ്. ആര്‍ടിഐ നിയമത്തിന്റെ 2(എച്ച്) ചട്ടമനുസരിച്ച് പിപിപി പദ്ധതികളില്‍ പങ്കാളികളാകുന്ന സ്വകാര്യസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ വരും. സര്‍ക്കാരില്‍നിന്ന് വലിയതോതില്‍ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളാണ് ഈ ചട്ടത്തില്‍ വരിക. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ചട്ടങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി പിപിപി പദ്ധതികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം- ബാലഗോപാല്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
deshabhimani 201211

ReplyDelete