Tuesday, December 20, 2011

ജനസമ്പര്‍ക്കം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെപോലെ പൊലീസ് അസോസിയേഷനും രംഗത്ത്

കോട്ടയം: മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ചൊവ്വാഴ്ച നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ പൊലീസ് അസോസിയേഷനും രംഗത്ത്. പരിപാടിയുടെ പ്രചാരണ രംഗത്തും സ്റ്റേഡിയത്തിലെ മറ്റ് ഒരുക്കങ്ങളിലും ഇത് ദൃശ്യമാണ്. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചാണ് അസോസിയേഷന്റെ ഇക്കാര്യത്തിലെ നടപടികളെന്നാണ് ആക്ഷേപം.
ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണത്തിനായി പൊലീസ് അസോസിയേഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളും വിവാദമായിരിക്കുകയാണ്. സാധാരണ അസോസിയേഷന്‍ പോസ്റ്ററുകളില്‍ വകുപ്പ് മന്ത്രിമാരുടെ പോലും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ജനസമ്പര്‍ക്കത്തിന്റെ പ്രചാരണാര്‍ഥം അസോസിയേഷന്‍ തയ്യാറാക്കിയ പോസ്റ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പതാകയുടെ നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്ററെന്നതും വിവാദമായി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസുകാര്‍ തന്നെയാണ് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത്.

ജനസമ്പര്‍ക്ക "ജോലിക്കായി" പൊലീസുകാരെ നിയോഗിച്ചിരിക്കുന്നതും രാഷ്ട്രീയം നോക്കിയാണ്. കോണ്‍ഗ്രസ് അനുകൂലികളായവര്‍ക്കാണ് ഇക്കാര്യത്തിലും പരിഗണന കിട്ടിയത്. ഇതിലൂടെ സേനയില്‍ ചേരിതിരിവുണ്ടാകുന്നെന്നും പരാതിയുണ്ട്.

deshabhimani 201211

1 comment:

  1. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ചൊവ്വാഴ്ച നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെ പൊലീസ് അസോസിയേഷനും രംഗത്ത്. പരിപാടിയുടെ പ്രചാരണ രംഗത്തും സ്റ്റേഡിയത്തിലെ മറ്റ് ഒരുക്കങ്ങളിലും ഇത് ദൃശ്യമാണ്. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചാണ് അസോസിയേഷന്റെ ഇക്കാര്യത്തിലെ നടപടികളെന്നാണ് ആക്ഷേപം

    ReplyDelete