Tuesday, February 14, 2012

സിഖ് കൂട്ടക്കൊല: അന്തിമവിചാരണ മാര്‍ച്ച് 16ന് തുടങ്ങും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ അടക്കം അഞ്ചുപേര്‍ പ്രതികളായ സിഖ്വിരുദ്ധ കലാപത്തിന്റെ അന്തിമവിചാരണ മാര്‍ച്ച് 16ന് തുടങ്ങും. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല കേസ് കൈകാര്യം ചെയ്യുന്ന ഡല്‍ഹി കോടതിയിലാണ് അന്തിമവിചാരണ. കേസില്‍ സിബിഐ വാദം തുടങ്ങുമെന്ന് ജില്ലാ ജഡ്ജി ജെ ആര്‍ ആര്യന്‍ പറഞ്ഞു. സിബിഐയോട് അന്വേഷണത്തിന്റെ സംഗ്രഹം രേഖാമൂലം മാര്‍ച്ച് അഞ്ചിന് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൂട്ടക്കൊലയ്ക്കിടെ ഡല്‍ഹി കന്റോണ്‍മെന്റില്‍ ആറുപേര്‍ കൊല്ലപ്പെട്ട കേസിലാണ് അന്തിമവിചാരണ.

2005ലാണ് സജ്ജന്‍കുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ചെയ്തത്. കഴിഞ്ഞവര്‍ഷം രണ്ടു കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയവ അനുസരിച്ച് 2010ല്‍ വിചാരണക്കോടതി ഇവര്‍ക്കെതിരെ കുറ്റംചുമത്തി. കേസില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് കേസാണ് സജ്ജന്‍കുമാറിനെതിരെയുള്ളത്. ഇന്ദിരാഗാന്ധി വധത്തിനുപിന്നാലെ സജ്ജന്‍കുമാറും മറ്റും തെരുവിലിറങ്ങി കലാപത്തിന് ആഹ്വാനംചെയ്യുകയായിരുന്നു. പ്രതികളെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് എക്കാലത്തും ശ്രമിച്ചത്. കോണ്‍ഗ്രസ് നിലപാടിനെതിരെ സിഖ് സംഘടനകള്‍ നിരവധിതവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

deshabhimani 140212

1 comment:

  1. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ അടക്കം അഞ്ചുപേര്‍ പ്രതികളായ സിഖ്വിരുദ്ധ കലാപത്തിന്റെ അന്തിമവിചാരണ മാര്‍ച്ച് 16ന് തുടങ്ങും. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല കേസ് കൈകാര്യം ചെയ്യുന്ന ഡല്‍ഹി കോടതിയിലാണ് അന്തിമവിചാരണ.

    ReplyDelete