ഗുജറാത്ത് വംശഹത്യ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസിക്യൂട്ടുചെയ്യണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിച്ചതായി തെഹല്‍ക റിപ്പോര്‍ട്ട്. അമിക്കസ് ക്യൂറി രാജു രാമചന്ദ്രനാണ് അടുത്തിടെ സമര്‍പ്പിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോഡിയെ പ്രോസിക്യൂട്ടു ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് തെഹല്‍ക വെളിപ്പെടുത്തുന്നു.
മോഡിക്കെതിരെ കുറ്റപത്രം നല്‍കണമെന്നും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രന് നിര്‍ദേശിച്ചിട്ടുണ്ട്. സാമുദായിക കലാപമുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും ദേശീയഐക്യം തകര്‍ക്കാനും മോഡി ശ്രമിച്ചതായി രാമചന്ദ്രന് പറയുന്നു. തെളിയിക്കപ്പെട്ടാല്‍ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മോഡിയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന് നിഗമനങ്ങളിലെത്തിയത്. റിപ്പോര്‍ട്ടില്‍ മോഡിയെ പ്രോസിക്യൂട്ടുചെയ്യാന്‍ വേണ്ട തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നതായും തെഹല്‍ക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വെളിപ്പെടുത്തലിലുണ്ട്. സസ്പെന്‍ഷനിലുള്ള ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് മോഡിക്കെതിരെ നല്കിയ മൊഴി നിരാകരിച്ച നടപടി യുക്തരഹിതമാണണെന്നും തെഹല്‍ക പറയുന്നു. 2002 ഫെബ്രുവരി 27ന് വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംഘപരിവാറിന് പ്രതികാരം ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് മോഡി ആവശ്യപ്പെട്ടതായി ഭട്ട് മൊഴി നല്‍കിയിരുന്നു. ബുധനാഴ്ചയാണ് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
deshabhimani 130212

ReplyDelete