ജനാധിപത്യ കീഴ്വഴക്കങ്ങളെ അട്ടിമറിച്ച് കലിക്കറ്റ് സര്‍വകലാശാലയില്‍ ഏകാധിപത്യ ഭരണം അടിച്ചേല്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിന്റെ നീക്കം. ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്നതരത്തില്‍ വിസിയും സിന്‍ഡിക്കേറ്റും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. സര്‍വകലാശാലാ ജീവനക്കാരുടെ വാഹനങ്ങള്‍ ഭരണവിഭാഗം ബ്ലോക്കിലേക്ക് കയറ്റരുതെന്നാണ് വിസിയുടെ ഉത്തരവ്. സര്‍ക്കാര്‍ വിഐപികള്‍ , എംപി, എംഎല്‍എ, സിന്‍ഡിക്കേറ്റംഗങ്ങള്‍ , തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് എന്നിവരുടെ വാഹനങ്ങള്‍ക്കുമാത്രമാണ് ഇവിടെ പ്രവേശനം. ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്നതിന് പുറമെയുള്ള വിഭാഗങ്ങളിലേക്ക് പ്രവേശനമില്ല. ഒരു വിഭാഗത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കണമെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി പത്രം വേണം. വിരമിച്ച ജീവനക്കാര്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
ക്യാമ്പസില്‍ സമരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും ക്യാമ്പസില്വന്ന് സമരം ചെയ്യരുത്, സ്റ്റുഡന്റ്സ് ട്രാപ്പില്‍ മാത്രമേ പ്രതിഷേധം അനുവദിക്കൂ, സമരം നടത്താന്‍ ഏഴുദിവസം മുമ്പ് അനുമതി വാങ്ങണം, ഹാജര്‍ ബുക്കില്‍ ഒപ്പിട്ടശേഷം ജീവനക്കാരെ സമരംചെയ്യാന്‍ അനുവദിക്കില്ല, അവധിയെടുത്ത് സമരത്തിലേര്പ്പെട്ടാലും നടപടിയെടുക്കും തുടങ്ങിയവയാണ് പുതിയ തീരുമാനങ്ങള്‍ . ഇതിന് പുറമെയാണ് സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മതിയായ പൊലീസ് സുരക്ഷയും ആവശ്യപ്പെട്ട് വിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടിലും അനുകൂലവിധി സമ്പാദിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും പരീക്ഷാ ഭവനും 200 മീറ്റര്‍ ചുറ്റളവില്‍ സമരപരിപാടി പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ നടത്തുന്ന ന്യായമായ സമരത്തെയാണ് ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ വിസി ശ്രമിക്കുന്നത്.
കള്ളക്കേസിന്റെ പേരില്‍ തടഞ്ഞുവച്ച ജീവനക്കാരുടെ പ്രൊബേഷന്‍ അനുവദിക്കുമെന്ന് അനിശ്ചിതകാല നിരാഹാരസമരത്തെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ വിസി എംപ്ലോയീസ് യൂണിയന് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍വകലാശാലാ ഭരണകാര്യാലയത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം എംപ്ലോയീസ് യൂണിയന് നേതൃത്വത്തില്‍ സമരം നടന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറാകാതെ സമരക്കാരില്‍ ഒരാളെ സസ്പെന്‍ഡ് ചെയ്യുകയും 13 ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയുമാണ് വിസി ചെയ്തത്. സമാധാനപരമായി നടന്ന സമരത്തെ കൈയേറ്റമായി ചിത്രീകരിച്ചായിരുന്നു നടപടി. സി എച്ച് സെന്‍ട്രല്‍ ലൈബ്രറിയിലെ പ്രൊഫഷണല്‍ അസിസ്റ്റന്റുമാരുടെ പ്രൊബേഷന്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ചാണ് യൂണിയന് സെക്രട്ടറി എസ് സദാനന്ദന് , പ്രസിഡന്റ് പി ഒമര്‍ എന്നിവര്‍ വൈസ് ചാന്‍സലറുടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. രണ്ടുദിവസം നീണ്ട സമരം അവസാനിച്ച് മൂന്നാം ദിനം ഓഫീസിലെത്തിയ ഇരുവരെയും ഒരു കാരണവുംകൂടാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായാണ് അറസ്റ്റെന്നായിരുന്നു വിസിയുടെ വിശദീകരണം. ഇത്തരത്തില്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടി മറച്ചുവയ്ക്കാനാണ് വിസി കുപ്രചാരണം നടത്തുന്നത്.
deshabhimani 130212

ReplyDelete