Sunday, February 12, 2012

അഴീക്കോടിന്റെ ചിതാഭസ്മം ലഭിച്ചില്ല; നിളയില്‍ പ്രതീകാത്മക നിമജ്ജനം

തിരൂര്‍ : ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്യാനായില്ല. ഇതോടെ സര്‍വോദയസംഘം പ്രവര്‍ത്തകര്‍ പയ്യാമ്പലത്തുനിന്ന് കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി നിളയില്‍ ഒഴുക്കി. തവനൂരില്‍ നടക്കുന്ന സര്‍വോദയമേളയുടെ സമാപന ദിവസം സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്യാന്‍ കേരള സര്‍വോദയസംഘം പ്രവര്‍ത്തകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ചിതാഭസ്മം നല്‍കണമെന്ന് കേരള സര്‍വോദയസംഘം പ്രവര്‍ത്തകര്‍ തായാട്ട് ബാലന്റെ നേതൃത്വത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ബന്ധുക്കളെ സമീപിച്ചെങ്കിലും അവര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സുകുമാര്‍ അഴീക്കോടിനെ സംസ്കരിച്ച കണ്ണൂര്‍ പയ്യാമ്പലത്തുനിന്നും മണ്ണെടുത്ത് തവനൂരിലെത്തിക്കുകയും തുടര്‍ന്ന് കുടത്തിലാക്കിയ ചിതാധൂളി ഞായറാഴ്ച കാലത്ത് തിരുന്നാവായയില്‍ പ്രതീകാത്മകമായി നിളയില്‍ ഒഴുക്കുകയും ചെയ്തു.

ഇതിനിടെ ഗാന്ധിജിയുടെ ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്ത ദിനത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ചിതാധൂളി നിളയില്‍ ഒഴുക്കിയതില്‍ സര്‍വോദയസംഘം പ്രവര്‍ത്തകരില്‍ പ്രതിഷേധമുയര്‍ന്നു. അഴീക്കോടിനോട് ആദരവാണെങ്കിലും ഈ ദിനം തെരഞ്ഞെടുത്തതില്‍ പ്രതിഷേധമുണ്ടെന്ന് സര്‍വോദയസംഘം മണ്ഡലം യോഗത്തില്‍ ഇശാബിന്‍ അബ്ദുള്‍ കരീം പറഞ്ഞു.

deshabhimani news

1 comment:

  1. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം നിളയില്‍ നിമജ്ജനം ചെയ്യാനായില്ല. ഇതോടെ സര്‍വോദയസംഘം പ്രവര്‍ത്തകര്‍ പയ്യാമ്പലത്തുനിന്ന് കൊണ്ടുവന്ന മണ്ണ് പ്രതീകാത്മകമായി നിളയില്‍ ഒഴുക്കി.

    ReplyDelete