കെ സുധാകരനെ അനുകൂലിക്കുന്ന ഒരു വിഭാഗമാണ് ആദ്യം കല്ലേറ് തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് രാവിലെ മുതല്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നീട് ഇരുവിഭാഗമായി തിരിഞ്ഞ് പരസ്പരം കല്ലേറ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വന്‍പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. കെഎസ്യു പ്രവര്‍ത്തകരല്ലാത്ത ചിലര്‍ക്ക് അനധികൃതമായി മെമ്പര്‍ഷിപ്പ് കൊടുത്തുവെന്നാണ് ആരോപണം. കെ സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യം വിളി അനുവദിക്കില്ലെന്ന് മറുവിഭാഗം പറഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. വാഹനങ്ങള്‍ക്കും കല്ലേറുണ്ടായി. പൊതുജനങ്ങള്‍ക്കും പരിക്കുണ്ട്. മലബാര്‍ മേഖലയില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ ഗ്രൂപ്പ് കൈയ്യടക്കി. വയനാട്,കണ്ണൂര്‍ , കാസര്‍കോട് ജില്ലകള്‍ ഐ ഗ്രൂപ്പും പിടിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും സംഘര്‍ഷം തുടര്‍ന്നു. ഇരുവിഭാഗവും പരസ്പരം ആക്ഷേപങ്ങളുമായി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷമൊഴിവാക്കിയത്.
deshabhimani news
സംസ്ഥാനഭാരവാഹി തെരഞ്ഞെടുപ്പിനിടെ കെഎസ്യുക്കാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പന്ന്യങ്കര സുമംഗലി കല്യാണമണ്ഡപത്തിലാണ് കെഎസ്യുക്കാര്‍ ഏറ്റുമുട്ടിയത്. എ ഐ വിഭാഗങ്ങളാണ് ഏറ്റുമുട്ടിയത്. ശക്തമായ കല്ലേറാണുണ്ടായി. നേതൃത്വം പിടിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസിനുനേരെയും കല്ലെറിഞ്ഞു. അമൃത ടിവിയുടെ ക്യാമറാമാന്‍ പി ബിജുവിനും ഇന്ത്യാവിഷന്‍ ക്യാമറാമാനും കല്ലേറില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete