കേരളത്തിലെ കാര്‍ഷിക-ഗ്രാമീണ സമ്പദ്ഘടന കടുത്ത ആഗോള സാമ്പത്തിക തകര്‍ച്ചയിലും നിലനിര്‍ത്തുന്നതില്‍ സഹകരണ പ്രസ്ഥാനത്തിന് നിര്‍ണായക പങ്കാണുള്ളത്. ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ സര്‍ക്കാരിന്റെയും ബാങ്കുകളുടേയും മുന്‍ഗണനകളില്‍ വന്‍ പരിവര്‍ത്തനമാണ് വരുത്തിതീര്‍ത്തത്. സബ്സിഡികള്‍ അവസാനിപ്പിച്ചു. കാര്‍ഷിക വായ്പകള്‍ നിഷേധിക്കപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ കര്ഷകന് ആശ്രയവും ആശ്വാസവുമായത് സഹകരണ പ്രസ്ഥാനമാണ്. യു ഡി എഫ് ദുര്‍ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായിരുന്നത് അവസാനിപ്പിക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ ക്രിയാത്മക പങ്കാണ് നിര്‍വഹിച്ചത്. ഇത്തരം ക്രിയാത്മകമായ ഇടപെടലിനു സഹകരണ ബാങ്കുകളുടെ നിക്ഷേപാടിത്തറ വിപുലീകരിക്കുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്ന് എഴുപതിനായിരം കോടിയായി ഉയര്‍ത്തി റിക്കോഡ് സൃഷ്ടിക്കാന്‍ എല്‍ ഡി എഫ് ഗവണ്മെന്റ് നേതൃത്വം നല്കി. നവഉദാരീകരണം സമ്മാനിച്ച വന്വിലക്കയറ്റത്തിന്റെ നാളുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്കു നല്കാന് സഹകരണ പ്രസ്ഥാനം വലിയ സംഭാവനയാണ് നല്‍കിയത്. ഉത്സവ വേളകളില്‍ സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സഹായത്തോടെ അയ്യായിരത്തില്പരം ചന്തകളാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇതെല്ലാം തന്നെ സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് വിളിച്ചറിയിക്കുന്നത്. ആ പാരമ്പര്യത്തെയാണ് യു ഡി എഫ് വീണ്ടും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും സാമ്പത്തിക സുസ്ഥിരതയിലും ജില്ലാ സഹകരണ ബാങ്കുകള്‍ നിര്‍ണായക പങ്കാണ് വഹിച്ചുവരുന്നത്. ജില്ലാ ബാങ്കുകളുടെ സാമ്പത്തിക അടിത്തറ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപവും അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കരുതല്‍ നിക്ഷേപവുമാണ്. സാമ്പത്തിക അടിത്തറയും സുസ്ഥിരതയും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പ്രദാനം ചെയ്യുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും അവയുടെ ജനാധിപത്യ സംവിധാനത്തില്‍ പ്രാമുഖ്യം ലഭിക്കുക സ്വാഭാവികം മാത്രം. ഈ സംവിധാനത്തെ തകര്‍ക്കാനാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് വഴി യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാലാകാലങ്ങളില്‍ തങ്ങള്‍ക്ക് അധികാരം കൈവന്നപ്പോഴൊക്കെ തങ്ങളുടെ അനുചരന്മാര്ക്കായി സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിച്ചു നല്കാന് യു ഡി എഫ് ശ്രദ്ധിച്ചിട്ടുണ്ട്. അവയില്‍ ഏറെയും കടലാസ് സംഘങ്ങളായി നിലനില്ക്കുന്നു. ഇത്തരം സംഘങ്ങളും ഭവനനിര്‍മ്മാണ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ പതിനായിരത്തില്‍പ്പരം സംഘങ്ങള്‍ക്കു കൂടി ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതിയില്‍ അംഗത്വം നല്‍കുകയാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് വഴി ലക്ഷ്യം വയ്ക്കുന്നത്. അത് ഫലത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെ സാമ്പത്തിക സാധ്യതകള്‍ വഴിതിരിച്ചു വിടുന്നതിലായിരിക്കും കലാശിക്കുക. അത് കാര്‍ഷിക-ഗ്രാമീണ രംഗങ്ങളടക്കം അടിസ്ഥാന മേഖലകള്‍ക്കുള്ള സാമ്പത്തിക സാധ്യതകളെ പരിമിതപ്പെടുത്തും.
കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളുടെ ജനാധിപത്യ അടിത്തറ തകര്‍ക്കുന്ന ഓര്‍ഡിനന്‍സ് നമ്മുടെ കാര്‍ഷിക-ഗ്രാമീണ സമ്പദ്ഘടനയുടെ അസ്ഥിരീകരണത്തിലേക്കും തകര്‍ച്ചയിലേക്കുമാണ് നയിക്കുക. രാജ്യത്തിന്റെ കാര്‍ഷിക-ഗ്രാമീണ സമ്പദ്ഘടനകളെ തകര്‍ക്കുന്ന നവഉദാരീകരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. അത് വിശാല ജനതാല്പര്യങ്ങള്ക്കെതിരാണ്. ഒരുപറ്റം നിക്ഷിപ്ത താല്പര്യങ്ങള്ക്കായി നാടിന്റെ ഒരു പ്രമുഖ സാമ്പത്തിക സ്രോതസ്സാണ് ആക്രമണവിധേയമാകുന്നത്. ഇത് ശക്തിയുക്തം ചെറുക്കപ്പെടേണ്ടതാണ്. സഹകാരികളും സഹകരണ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഈ ജനവിരുദ്ധ നടപടിക്കെതിരെ രംഗത്ത് അണിനിരക്കണം.
janayugom editorial 140212
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ അട്ടിമറിച്ച് അവ കൈപിടിയിലൊതുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയുടെ കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ജില്ലാ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ്. യു ഡി എഫ് അധികാരത്തില്‍ വന്ന അവസരങ്ങളിലെല്ലാം സമാനമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായ അത്തരം നടപടികള്‍ തിരുത്തി സഹകരണ മേഖലയെ ജനോപകാരപ്രദമായി പുനസംഘടിപ്പിക്കുക തുടര്‍ന്നു വരുന്ന എല്‍ ഡി എഫ് ഭരണത്തിന്റെ ഉത്തരവാദിത്വമായി തീരുക പതിവാണ്. ഇത്തരത്തില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധനടപടികള്‍ സഹകരണ മേഖലയെ തങ്ങളുടെ സാമ്പത്തിക നിലനില്പിനായി ആശ്രയിക്കുന്ന കര്‍ഷകര്‍ക്കും ഗ്രാമീണ ജനവിഭാഗങ്ങള്‍ക്കും വരുത്തിവെയ്ക്കുന്ന ക്ലേശങ്ങള്‍ വിവരണാതീതമാണ്. ഇന്ത്യക്കാകെ മാതൃകയായ സഹകരണ പ്രസ്ഥാനമാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. അത്തരത്തില്‍ സഹകരണ പ്രസ്ഥാനത്തെ മാതൃകാപരമാക്കി മാറ്റുന്നത് അതിന്റെ ജനാധിപത്യപരമായ അടിത്തറയാണ്. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് ലക്ഷ്യംവയ്ക്കുന്നത് ആ സവിശേഷത തകര്‍ക്കുകയാണ്.
ReplyDelete