ഓഫീസ് പൂട്ടി ജീവനക്കാര്‍ സിപിഐ എം സമ്മേളനം വിജയിപ്പിക്കാന്‍ പോയി എന്ന മലയാളമനോരമ വാര്‍ത്തയില്‍ കെഎംസിഎസ്യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തെ ഏത് വിധേനയും അപകീര്‍ത്തിപ്പെടുത്തുക എന്ന ദുഷ്ടലാക്കാണ് മലയാളമനോരമയെ ഇത്തരം വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കെഎംസിഎസ്യു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിന് കേരളത്തിലെ നഗരസഭാ ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്കിലായിരുന്നു. പൊടുന്നനെ പണിമുടക്കിയതല്ല. ആറുമാസങ്ങള്‍ക്കുമുമ്പ് അവകാശപത്രിക സമര്‍പ്പിക്കുകയും നിരവധി പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടും ആവശ്യങ്ങള്‍ സംബന്ധിച്ച് ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് നിര്ബന്ധിതമായത്്. ഒരുമാസത്തിനുമുമ്പ് സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. നഗരസഭാ ജീവനക്കാരുടെ സമ്പൂര്‍ണ പണിമുടക്കുസംബന്ധിച്ച് കേരളത്തിലെ എല്ലാ പത്രവും ഇംഗ്ലീഷ് പത്രങ്ങളടക്കം വാര്‍ത്തയും ഫോട്ടോയും നല്‍കിയിട്ടും മലയാളമനോരമ ചാനല്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും മലയാളമനോരമ പത്രംമാത്രം പണിമുടക്കുസംബന്ധിച്ച് ഒരു വാര്‍ത്തയും നല്‍കാതിരുന്നത് വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എമ്മിനെ മോശമായി ചിത്രീകരിക്കാന്‍വേണ്ടി പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിക്കണമെന്നും കെഎംസിഎസ്യു ജനറല്‍ സെക്രട്ടറി കെ ജയദേവന് ആവശ്യപ്പെട്ടു.
deshabhimani 120212
https://www.facebook.com/WeHateManorama
ReplyDeleteനഗരസഭാ ജീവനക്കാരുടെ സമ്പൂര്‍ണ പണിമുടക്കുസംബന്ധിച്ച് കേരളത്തിലെ എല്ലാ പത്രവും ഇംഗ്ലീഷ് പത്രങ്ങളടക്കം വാര്‍ത്തയും ഫോട്ടോയും നല്‍കിയിട്ടും മലയാളമനോരമ ചാനല്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും മലയാളമനോരമ പത്രംമാത്രം പണിമുടക്കുസംബന്ധിച്ച് ഒരു വാര്‍ത്തയും നല്‍കാതിരുന്നത് വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എമ്മിനെ മോശമായി ചിത്രീകരിക്കാന്‍വേണ്ടി പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിക്കണമെന്നും കെഎംസിഎസ്യു ജനറല്‍ സെക്രട്ടറി കെ ജയദേവന് ആവശ്യപ്പെട്ടു.
ReplyDeletehttp://jagrathablog.blogspot.in/2012/02/blog-post_4833.html