ലോകരാജ്യങ്ങള്മുതല് കോഴിക്കോടിന്റെ വരെ ചരിത്രവും സമകാലിക സംഭവങ്ങളും വിശദീകരിക്കുന്ന വിജ്ഞാന പ്രപഞ്ചം കോഴിക്കോട്ട് ആരംഭിക്കാന്‍ ഇനി 22 ദിനങ്ങള്‍മാത്രം. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് വരകള്‍ , വര്‍ണങ്ങള്‍ , ഫോട്ടോകള്‍ , ശില്പങ്ങള് എന്നിവയിലൂടെ അറിവിന്റെ ഭണ്ഡാകാരം തുറക്കുന്ന ചരിത്രപ്രദര്‍ശനം ഒരുങ്ങുന്നത്. മാനാഞ്ചിറക്കു തെക്കു ഭാഗത്ത് കോംട്രസ്റ്റ് ഗ്രൗണ്ടിലാണ് പ്രദര്‍ശന നഗരി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാര്‍ച്ച് അഞ്ചിന് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. സമ്മേളനം അവസാനിക്കുന്ന ഏപ്രില്‍ ഒമ്പതു വരെ പ്രദര്‍ശനം തുടരും.
മാനവസമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകളാണ് ഇരുന്നൂറ്റമ്പതോളം പോസ്റ്ററുകളില്‍ ഇതള്‍ വിരിയുക. പ്രമുഖ ചരിത്രകാരന് ഡോ. കെ എന്‍ ഗണേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ മൂന്നു മാസമായി ഇതിന്റെ പണിപ്പുരയിലാണ്. കുറിപ്പുകള്‍ക്ക് ബലം നല്കുന്ന രേഖകളും ഫോട്ടോകളും പോസ്റ്ററിലുണ്ടാകും. സിപിഐ എം കോട്ടയം ഏരിയാ കമ്മിറ്റി അംഗം ബി ആനന്ദക്കുട്ടന്റെ സ്വകാര്യശേഖരത്തില്‍ നിന്നാണ് അമൂല്യങ്ങളായ ഒട്ടേറെ രേഖകള്‍ . പ്രശസ്ത ശില്പി ജീവന് തോമസ് തയ്യാറാക്കുന്ന ശില്പങ്ങളും പ്രദര്‍ശനത്തിലുണ്ട്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി ശങ്കറാണ് പ്രദര്‍ശന നഗരി രൂപകല്പന ചെയ്തത്. മാനാഞ്ചിറയുടെ ഏതു ഭാഗത്തു നിന്നു നോക്കിയാലും പന്തല്‍ കാണാം. വ്യാവസായിക വിപ്ലവം, ബ്രിട്ടനെതിരെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മെയ്ദിന ചരിത്രം, ഒക്ടോബര്‍ - സോഷ്യലിസ്റ്റ് വിപ്ലവം, ചൈന-ക്യൂബ- വിയറ്റ്നാം രാജ്യങ്ങളിലെ വിപ്ലവ പോരാട്ടങ്ങള്‍ തുടങ്ങിയവയാണ് സാര്‍വദേശീയ വിഭാഗത്തില്‍ ഉണ്ടാവുക. ബ്രിട്ടീഷ് മേല്‍ക്കോയ്മ ഉറപ്പിച്ച പ്ലാസി യുദ്ധം മുതലുള്ള ചരിത്രമാണ് ഇന്ത്യന്‍ വിഭാഗത്തില്‍ . സ്വാതന്ത്ര്യസമരധാരകളുടെ ചിത്രം, രാജ്ഗുരു-സുഖ്ദേവ്-ഭഗത്സിങ്-പ്രബുല്ല ചാക്കി തുടങ്ങിയവരുടെ ജീവിതവഴികള്‍ എന്നിവ ഇതിനു കരുത്തേകും.
19-ാം നൂറ്റാണ്ടിലെ ജാതി-ജന്മി-നാടുവാഴിത്ത കേരളത്തില്‍ നിന്ന് ജാതിരഹിത-മതനിരപേക്ഷ കേരളത്തിലേക്ക് നാട് നടന്ന മുള്‍വഴികളുടെ സമഗ്രചിത്രമാണ് കേരള വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 1940ലെ മൊറാഴ സമരം മുതല്‍ 1950ലെ സേലം വെടിവെപ്പുവരെ കേരളത്തില്‍ നടന്ന കര്‍ഷക-കര്‍ഷക തൊഴിലാളി സമരങ്ങളുടെയെല്ലാം നേര്‍ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടും. കോഴിക്കോട് വിഭാഗത്തില്‍ ഓട്ട്-നെയ്ത്ത് സമരങ്ങളും കൂത്താളി സമരവും 1917ല്‍ റഷ്യന്‍ വിപ്ലവത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തിന്റെ വിവരങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തും. സമകാലികത്തില്‍ മുതലാളിത്ത പ്രതിസന്ധി മുതല്‍ വാള്‍സ്ട്രീറ്റ് സമരം വരെയാണുള്ളത്.
(കെ പ്രേമനാഥ്)
deshabhimani 120212

ReplyDelete