Thursday, March 20, 2014

പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നത് 85 ലക്ഷം അപേക്ഷ

വിജ്ഞാപനമിറക്കിയ 1662 തസ്തികകളില്‍ പരീക്ഷ നടത്തിയിട്ടില്ല. പിഎസ്സിയില്‍ കെട്ടിക്കിടക്കുന്നത് 85 ലക്ഷം അപേക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാനയത്തില്‍ പൊലിഞ്ഞത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍പ്രതീക്ഷ. പല റാങ്ക് ലിസ്റ്റുകളും കാലഹരണപ്പെടലിന്റെ വക്കിലായി. ജയില്‍വാര്‍ഡര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഓഡിറ്റര്‍, വെല്‍ഫെയര്‍ ഓഫീസര്‍ (ലേബര്‍) എസ്ടി ഡവലപ്മെന്റ് ഓഫീസര്‍, ഡിപ്പോ വാച്ചര്‍, സെയില്‍സ്മാന്‍ (ഹാന്റക്സ്) തുടങ്ങിയ നിരവധി തസ്തികകളിലാണ് വിജ്ഞാപനമിറക്കിയിട്ടും പരീക്ഷ നടത്താത്തത്.

വര്‍ഷം തോറും അറുനൂറോളം തസ്തികയില്‍ വിജ്ഞാപനമിറക്കുന്നുണ്ടെങ്കിലും പരീക്ഷ നടത്തിപ്പില്‍ മെല്ലെപ്പോക്കാണ്. എച്ച്എസ്എസ്ടി സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്, മലയാളം, ബോട്ടണി, ഇലക്ട്രോണിക്സ്, ലക്ചറര്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ട്രേഡ്സ്മാന്‍ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്), ആര്‍ടിസ്റ്റ് കം കീപ്പര്‍ (ആയുര്‍വേദം), സ്റ്റെനോ (ബീവറേജ്), ലാബ് ടെക്നീഷ്യന്‍- ഗ്രേഡ് രണ്ട് (ആരോഗ്യം), ബ്രാഞ്ച് മാനേജര്‍ (ജില്ലാ സഹകരണ ബാങ്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (കമ്പനി-കോര്‍പറേഷന്‍), മെക്കാനിക്കല്‍ (കൃഷി), ഗാര്‍ഡ്നര്‍ (കെടിഡിസി), അക്കൗണ്ട് ഓഫീസര്‍ (സ്റ്റേറ്റ് കോ-ഓപ്പ് ബാങ്ക്), നേഴ്സറി സ്കൂള്‍ ടീച്ചര്‍ (പട്ടികവര്‍ഗ വികസനവകുപ്പ്), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഫിസിയോതെറാപിസ്റ്റ് (ആരോഗ്യം), പ്രോഗ്രാമര്‍ (പ്ലാനിങ് ബോര്‍ഡ്), എന്‍ജിനിയറിങ് അസിസ്റ്റന്റ (കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍), എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികജാതി-പട്ടികവര്‍ഗവികസനവകുപ്പ്), സിഎ ഗ്രേഡ് (വിവിധം), ഡ്രൈവര്‍ ഗ്രേഡ്-2 (കമ്പനി-കോര്‍പറേഷന്‍) തുടങ്ങിയ തസ്തികയിലെ റാങ്ക്ലിസ്റ്റാണ് പ്രസിദ്ധീകരിക്കാത്തത്. 2009-10 വര്‍ഷം 44,000 പേര്‍ക്കാണ് നിയമനം നല്‍കിയത്. പിഎസ്സിയുടെ റെക്കോഡ് നിയമനമാണ് ഇത്.

deshabhimani

No comments:

Post a Comment