നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലൂഡി ലൂയിസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. എറണാകുളത്ത് വടുതല ചെറുപുനത്തില്‍ കുടുംബാംഗമാണ് ലൂഡി ലൂയിസ് (56). ഐഎന്‍ടിയുസി എറണാകുളം ജില്ലാ സെക്രട്ടറിയാണ്. രണ്ടാം തവണയാണ് നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. 2001ലാണ് നേരത്തെ നിയമസഭാംഗമായത്. കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത്ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാനകമ്മിറ്റി അംഗവുമാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റും കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമാണ്. എറണാകുളം ബ്രോഡ്വേ ക്ലോത്ത് ബസാറിലെ വസ്ത്രവ്യാപാരിയാണ്. ഭാര്യ: ലവി, മകള്‍ : ലിനു.
deshabhimani 250511
നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലൂഡി ലൂയിസിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ReplyDelete