Tuesday, December 20, 2011

ബാഫക്കി തങ്ങളെ അധിക്ഷേപിച്ചതായി പരാതി: തങ്ങളുടെ കുടുംബം ലീഗിനെതിരെ

പയ്യോളി: മുസ്ലിംലീഗ് പയ്യോളിയില്‍ സംഘടിപ്പിച്ച "വിവേകത്തിന്റെ സൂര്യന്‍" എന്ന ദൃശ്യാവിഷ്കാര പരിപാടിയില്‍ അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ബാഫഖിതങ്ങളുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്. ലീഗിന്റെ ആദ്യകാല നേതാക്കളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ലീഗ്കമ്മിറ്റി തട്ടിക്കൂട്ടിയ ദൃശ്യ-ശബ്ദാവിഷ്കാരത്തിന്റെ ഭാഗങ്ങളില്‍ ബാഫഖിതങ്ങളെ മോശമായി ചിത്രീകരിച്ചതെന്നാണ് ആക്ഷേപം. ലീഗിന്റെ പയ്യോളി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ് വി അബ്ദുള്ളയാണ് "വിവേകത്തിന്റെ സൂര്യ"ന്റെ സംവിധാനം നിര്‍വഹിച്ചത്. ലീഗ്നേതാക്കളുടെ നടപടിക്കെതിരെ ബാഫഖിതങ്ങള്‍ ട്രസ്റ്റ് നിയമ നടപടികളെടുക്കാന്‍ നീക്കം തുടങ്ങി.

മതചിട്ടകളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്ത ബാഫഖിതങ്ങളെ നാടകത്തിലെ കഥാപാത്രമാക്കി അവഹേളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായാണ് കുടുംബം കാണുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ടവര്‍ ഖേദം പ്രകടിപ്പിച്ച് ബാഫഖി കുടുംബത്തോട് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം ബാഫഖിതങ്ങളെ അധിക്ഷേപിച്ച "വിവേകത്തിന്റെ സൂര്യ"നെതിരെ ട്രസ്റ്റ് ഭാരവാഹികളുടെ പ്രതിഷേധം ശനിയാഴ്ചത്തെ ചന്ദ്രിക പത്രം വാര്‍ത്തയാക്കിയത്ലീഗ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. 18-ാം വാര്‍ഡ് ലീഗ് കമ്മിറ്റി ബിസ്മി നഗറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവേകത്തിന്റെ സൂര്യന്‍ പ്രദര്‍ശിപ്പിച്ചത്. ലീഗിനകത്ത് ഒരു വിഭാഗം ജനറല്‍ സെക്രട്ടറിയുടെ നടപടിക്കെതിരായും രംഗത്തുണ്ട്.

deshabhimani 201211

1 comment:

  1. മുസ്ലിംലീഗ് പയ്യോളിയില്‍ സംഘടിപ്പിച്ച "വിവേകത്തിന്റെ സൂര്യന്‍" എന്ന ദൃശ്യാവിഷ്കാര പരിപാടിയില്‍ അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ബാഫഖിതങ്ങളുടെ കുടുംബം പ്രതിഷേധവുമായി രംഗത്ത്.

    ReplyDelete