പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്‍ ലോക്്സഭയില്‍ ബുധനാഴ്ച പാസാക്കും. ബിജെപിയുടെ സഹായം ഉറപ്പായ സാഹചര്യത്തിലാണ് ബില്‍ പരിഗണനയ്ക്കെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ചത്തെ കാര്യപരിപാടിയില്‍ ഈ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാര്‍ , മുഖം രക്ഷിക്കാനാണ് പെന്‍ഷന്‍ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ ബിജെപിയുടെ പിന്തുണയോടെ പാസാക്കുന്നത്.
സാമ്പത്തിക പരിഷ്കരണങ്ങളുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലില്‍ സിപിഐ എം ഭേദഗതികള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ധനമന്ത്രി പ്രണബ്മുഖര്‍ജി ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, സുഷമസ്വരാജ്, യശ്വന്ത് സിന്‍ഹ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരണ ബില്‍ പാസാക്കാന്‍ ധാരണയായത്. അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന ഭേദഗതി ഉള്‍പ്പെടുത്തുമെന്ന ഉറപ്പിന്മേലാണ് പെന്‍ഷന്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് ബിജെപിയുടെ വിശദീകരണം. പെന്‍ഷന്‍ ഫണ്ടില്‍ വിദേശനിക്ഷേപം 26 ശതമാനമായി നിജപ്പെടുത്തണമെന്ന നിബന്ധനയും ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. പരിധിയെക്കുറിച്ച് കൃത്യമായി പറയാതെ ഇഷ്ടംപോലെ വര്‍ധിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ പരിപാടി. പെന്‍ഷന്‍വിഹിതം തുക എത്രയെന്നു പറയാതെയുള്ള ഉറപ്പുകൊണ്ട് ഒരര്‍ഥവുമില്ലെന്ന് യെച്ചൂരി പറഞ്ഞു. ജീവനക്കാരുടെ അവകാശമാണ് പെന്‍ഷനെന്നും അതിനെ പങ്കാളിത്തപെന്‍ഷനാക്കി മാറ്റുന്ന ആശയത്തെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ മൂന്ന് ഭേദഗതി ലോക്സഭയില്‍ ബസുദേവ് ആചാര്യ അവതരിപ്പിക്കും. സര്‍വീസില്‍നിന്നു പിരിയുന്നതിനുമുമ്പുള്ള മൂന്നുമാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ പകുതി പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പ് വരുത്തുക, വിദേശനിക്ഷേപം പൂര്‍ണമായും ഉപേക്ഷിക്കുക തുടങ്ങിയ ഭേദഗതികളും ബസുദേവ് ആചാര്യ അവതരിപ്പിക്കും.
വി ബി പരമേശ്വരന്‍ deshabhimani 211211

ReplyDelete