Tuesday, February 14, 2012

ജില്ലാ ബാങ്കുകള്‍ക്കു മുന്നില്‍ പ്രതിഷേധമിരമ്പി


ജില്ലാ സഹകരണബാങ്കുകളുടെ ഭരണം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധനടപടിക്കെതിരെ സഹകാരികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധമിരമ്പി. ഹൈക്കോടതിവിധി കാറ്റില്‍ പറത്തിയും പാര്‍ലമെന്റ് പാസാക്കിയ നിയമം ലംഘിച്ചും നടത്തിയ അട്ടിമറിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് 14 ജില്ലാബാങ്ക് ആസ്ഥാനത്തും ഉയര്‍ന്നത്. ആയിരങ്ങള്‍ അണിനിരന്ന ഉപരോധത്തെ അടിച്ചമര്‍ത്താന്‍ ഇടുക്കിയിലും പത്തനംതിട്ടയിലും കോഴിക്കോട്ടും പൊലീസ് ശ്രമിച്ചു. ഇടുക്കി ജില്ലാബാങ്കിന് മുന്നില്‍ ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയവരെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രകോപനമില്ലാതെ കൈയേറ്റംചെയ്തു. പരിക്കേറ്റ സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ജി സത്യന്‍ , വി കെ മണി, ബിനു കൈപ്പന്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്കിടെ ബോധം മറയുന്നതിനാല്‍ മണിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി. പൊലീസ് അതിക്രമം വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നു.
 
കെ കെ ജയചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പത്തനംതിട്ടയില്‍ ബാങ്കിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രസിഡന്റിനെയും ഡയറക്ടര്‍മാരെയും പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇവരെ പൊലീസ് വലിച്ചിഴച്ച് നീക്കുകയായിരുന്നു. സമരം സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ ഉദ്ഘാടനംചെയ്തു. കോഴിക്കോട്ട് രാവിലെ ആറിന് ആരംഭിച്ച ഉപരോധത്തിനിടെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ക്കുനേരെ കസബ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിഷേധത്തിനിടയാക്കിയെങ്കിലും പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. ഉപരോധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ആസ്ഥാനത്ത് നടന്ന ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

കണ്ണൂര്‍ ജില്ലാ സഹകരണബാങ്ക് ഉപരോധം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. കൊല്ലത്ത് ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. ആലപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കോട്ടയത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനംചെയ്തു. എറണാകുളത്ത് എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനംചെയ്തു. തൃശൂര്‍ ജില്ലാ സഹകരണബാങ്ക് ആസ്ഥാനം ഉപരോധിച്ച നേതാക്കളടക്കം നൂറുകണക്കിനുപേര്‍ അറസ്റ്റ് വരിച്ചു. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. പാലക്കാട്ട് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മലപ്പുറം ജൂബിലി റോഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പൊലീസ് തടഞ്ഞു. ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. വയനാട്ടില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കാസര്‍കോട്ട് ഉപരോധം നടന്നില്ല.

deshabhimani 140212

2 comments:

  1. ജില്ലാ സഹകരണബാങ്കുകളുടെ ഭരണം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധനടപടിക്കെതിരെ സഹകാരികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധമിരമ്പി. ഹൈക്കോടതിവിധി കാറ്റില്‍ പറത്തിയും പാര്‍ലമെന്റ് പാസാക്കിയ നിയമം ലംഘിച്ചും നടത്തിയ അട്ടിമറിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് 14 ജില്ലാബാങ്ക് ആസ്ഥാനത്തും ഉയര്‍ന്നത്. ആയിരങ്ങള്‍ അണിനിരന്ന ഉപരോധത്തെ അടിച്ചമര്‍ത്താന്‍ ഇടുക്കിയിലും പത്തനംതിട്ടയിലും കോഴിക്കോട്ടും പൊലീസ് ശ്രമിച്ചു. ഇടുക്കി ജില്ലാബാങ്കിന് മുന്നില്‍ ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയവരെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രകോപനമില്ലാതെ കൈയേറ്റംചെയ്തു. പരിക്കേറ്റ സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ജി സത്യന്‍ , വി കെ മണി, ബിനു കൈപ്പന്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്കിടെ ബോധം മറയുന്നതിനാല്‍ മണിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി. പൊലീസ് അതിക്രമം വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നു.

    ReplyDelete
  2. കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹകരണമേഖലയുടെയും ജനാധിപത്യത്തിന്റെയും കശാപ്പുകാരനായി മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് പ്രതിപക്ഷ നിലപാട്. സഹകരണ ജനാധിപത്യം തകര്‍ത്തതോടെ സര്‍ക്കാരുമായി ഇനി സഹകരിക്കില്ലെന്നും എല്‍ഡിഎഫ് നടത്തിയ കണ്ണൂര്‍ ജില്ലാസഹകരണ ബാങ്ക് ഉപരോധം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

    രണ്ടുപേരുടെ ഭൂരിപക്ഷമുള്ള മന്ത്രിസഭ പ്രതിപക്ഷത്തോട് യുദ്ധം പ്രഖ്യാപിക്കുകയാണ്. എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകള്‍ പിടിച്ചടക്കാന്‍ രഹസ്യ ഓര്‍ഡിനന്‍സ് നടപ്പാക്കിയതിലൂടെ എല്ലാ ജനാധിപത്യമര്യാദകളും കാറ്റില്‍പറത്തി. ബോര്‍ഡുകളും കോര്‍പറേഷനുകളും വീതംവച്ചിട്ടും മതിയാകാതെ യുഡിഎഫിലെ വയറ്റുപ്പിഴപ്പുകാര്‍ക്ക് ജീവിതസൗകര്യം ഒരുക്കാനാണ്് ജില്ലാ ബാങ്കുകള്‍ പിടിച്ചടക്കുന്നത്. യുഡിഎഫുകാര്‍ക്ക് ജോലികിട്ടാന്‍ ക്രിമിനലുകളെ ഉപയോഗിച്ച് നടത്തുന്ന മസില്‍ പവര്‍ രാഷ്ട്രീയം സഹകരണപ്രസ്ഥാനത്തെ അലങ്കോലപ്പെടുത്തും. ഇത് നിക്ഷേപം സ്വകാര്യമേഖലയില്‍ എത്തിക്കാന്‍ വഴിയൊരുക്കുമെന്നും ഇ പി പറഞ്ഞു. സര്‍വമേഖലയിലും ജനാധിപത്യവിരുദ്ധ നിലപാടാണ് മന്ത്രിസഭയുടേത്. ശിശുക്ഷേമസമിതി പിരിച്ചുവിട്ടു. കോടതിയില്‍ പരാതി നല്‍കിയ ഭാരവാഹികളെ കാരണമില്ലാതെ മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയില്‍വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച ഉത്തരവ് പ്രകാരമാണിതെന്നാണ് പൊലീസ് പറഞ്ഞത്. സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ഇ പി മുന്നറിയിപ്പ് നല്‍കി.

    ReplyDelete