അറുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ കമല്‍ ചൗഹാന് എന്ന മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയിലായതോടെ, ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ആര്‍എസ്എസ് - ബിജെപി കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. 2007 ഫെബ്രുവരി 18നാണ് ലാഹോറിലേക്കുള്ള സംഝോത എക്സ്പ്രസ് ട്രെയിനില്‍ ബോംബ് സ്ഫോടനമുണ്ടായത്. ആര്‍എസ്എസ് നേതാവായ തീവ്രവാദി സന്ദീപ് ഡാങ്കെയാണ് ബോംബ് നിര്‍മിച്ചതെന്നും നേരത്തെ പിടിയിലായ ആര്എസ്എസുകാരന് ലോകേഷ് ശര്‍മ ഗൂഢാലോചനയില്‍ മാത്രമല്ല, ബോംബ് വയ്ക്കുന്നതിലും പങ്കാളിയാണെന്നും കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം കണ്ടെത്തിയതായി വാര്‍ത്ത വന്നിരിക്കുന്നു.
2002ലെ ഗുജറാത്ത് വംശഹത്യ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാന്‍ കഴിയാത്തതില്‍ നൈരാശ്യംപൂണ്ട ആര്‍എസ്എസ് സംഘമാണ് ട്രെയിനില്‍ ബോംബ് വച്ച് കൂട്ടക്കൊല നടത്തിയത്. ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രതിചേര്‍ക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന് രാജു രാമചന്ദ്രന് റിപ്പോര്‍ട്ട് നല്കിയ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രത്യക്ഷമായതും രഹസ്യമായതുമായ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ രാജ്യത്ത് സജീവമാണ്. മലേഗാവ് സ്ഫോടനം, അജ്മീര്‍ ഷെരീഫ് - മെക്ക മസ്ജിദ് - സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ എന്നിവയില്‍ ഹിന്ദുത്വ തീവ്രവാദി സംഘങ്ങളുടെ പങ്കാളിത്തം സംശയരഹിതമായി പുറത്തുവന്നിട്ടുണ്ട്. പ്രജ്ഞാ സിങ് താക്കൂര്‍ , അസീമാനന്ദ്, അവരുടെ സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള നിരവധി ഹിന്ദുത്വഭീകരര്‍ വിചാരണ നേരിടുകയാണ്. ഭീകരവാദ ആക്രമണങ്ങളില്‍ ഹിന്ദുത്വ തീവ്രവാദി ഗ്രൂപ്പുകളുടെ പങ്ക് പുറത്തുവന്നത് സംഘപരിവാര്‍ രാഷ്ട്രീയ തിരിച്ചുവരവിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഹിന്ദുമതത്തില്‍പെട്ടവരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന ആക്ഷേപമുയര്‍ത്തി ആര്‍എസ്എസും ബിജെപിയും ഈ കൊലപാതകികളെ രക്ഷിക്കാനാണ് ശ്രമിച്ചത്. അന്വേഷണ ഏജന്‍സികള്‍ ഇവരുടെ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിച്ചതോടെയാണ് ആ ശ്രമം വിഫലമായത്. മോഡിയെ ഉയര്‍ത്തിക്കാട്ടി, അതിതീവ്രമായ വര്‍ഗീയപ്രചാരണത്തിലൂടെ കേന്ദ്രഭരണംപിടിക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അത് മുന്‍നിര്‍ത്തിയാണ് അയോധ്യയിലെ രാമക്ഷേത്രം, ഇസ്ലാമികഭീകരത തുടങ്ങിയ വര്‍ഗീയ അജന്‍ഡ ഉപയോഗിച്ച് ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ നിര്‍ദേശാനുസരണം നടത്തുന്ന അത്തരം ശ്രമങ്ങള്‍ക്ക് അവര്‍ പ്രതീക്ഷിച്ച പ്രതികരണമുണ്ടായിട്ടില്ല. ഒരുവശത്ത് വര്‍ഗീയതയും മറുവശത്ത് നവലിബറല്‍ നയങ്ങളോടുള്ള പ്രതിബദ്ധതയുമാണ് സംഘപരിവാറിന്റെ മുഖമുദ്ര. അതിനുപുറമെയാണ് ഭീകരപ്രവര്‍ത്തനത്തിലെ സജീവ പങ്കാളിത്തം. ഒരേസമയം വര്‍ഗീയ പാര്‍ടിയും വലതുപക്ഷ പാര്‍ടിയുമായ ബിജെപി 2009ലെ ലോക്സഭാതെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടുകയല്ല, കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗുജറാത്തില്‍ മോഡിയുടെ "ജനപ്രീതി" വര്‍ധിപ്പിക്കാന്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകളും 2002ലെ വംശഹത്യയുടെ ഭീകരചിത്രം മൂടിവയ്ക്കാനുള്ള ശ്രമങ്ങളും ക്രമസമാധാന വ്യവസ്ഥയെയും നിയമവ്യവസ്ഥയെയും അട്ടിമറിക്കാനുളള നിരന്തരനീക്കങ്ങളും ബിജെപിയുടെ ചിത്രം അടിക്കടി വഷളാക്കുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയെ എത്രമാത്രം അപകടപ്പെടുത്തുന്നു എന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. "ഇസ്ലാമിക ഭീകരവാദ"ത്തിനെതിരായി പ്രചാരണം നടത്തുകയും മുസ്ലിം സമൂഹത്തെ ലക്ഷ്യംവയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഭീകരവാദത്തിന്റെ കൂടാരമായി മാറിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകം, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ - മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെപോയ രാജസ്ഥാനില്‍ തുടര്‍ച്ചയായ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായി. ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ ഈ അവസ്ഥ പ്രയോജനപ്പെടുത്തുകയാണ്. മുംബൈയില്‍ ഭീകരവാദ ആക്രമണം നടത്തിയത് പാകിസ്ഥാനില്‍നിന്നുള്ള ജിഹാദി ഗ്രൂപ്പാണ്.
2011 ജൂലൈയില്‍ മുംബൈയില്‍ തുടര്‍ച്ചയായി മൂന്ന് ബോംബ് സ്ഫോടനങ്ങള്‍ , ഡല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനം എന്നിവയിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇരു വര്‍ഗീയഭീകരതയും രാജ്യത്തിന്റെ മതനിരപേക്ഷതയെയും ജനങ്ങളുടെ സമാധാനജീവിതത്തെയും തകര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. മുസ്ലിം തീവ്രവാദികളും ഹിന്ദു തീവ്രവാദികളും നടത്തുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബാധിക്കുന്നത് ഒരേതരത്തിലാണ്. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെയും ഗുജറാത്ത് വംശഹത്യക്കേസിലെയും പുതിയ വിവരങ്ങള്‍ മതനിരപേക്ഷതയ്ക്ക് നേരെയുള്ള കടുത്ത വെല്ലുവിളി തുടരുകയാണ് എന്നതിന്റെ സൂചനതന്നെയാണ്. തീവ്രവാദ-വര്‍ഗീയ പ്രത്യയശാസ്ത്രമാണ് ഭീകരാക്രമണങ്ങള്‍ വിതയ്ക്കുന്നതെന്നതിനാല് , ജനങ്ങളെ അണിനിരത്തി അവരെ ഒറ്റപ്പെടുത്തുകയും തുറന്നുകാണിക്കുകയും വേണം എന്ന സിപിഐ എമ്മിന്റെ സമീപനം കൂടുതല്‍ പ്രസക്തമാകുകയാണ്. വര്‍ഗീയതയ്ക്കും ഭീകരവാദത്തിനുമെതിരായ ശക്തമായ പ്രചാരണത്തിന് മതനിരപേക്ഷശക്തികളാകെ രംഗത്തിറങ്ങേണ്ടതുണ്ട്. മോഡിയെ മാതൃകയായി കണക്കാക്കുന്നവര്‍ ആ മാതൃക പൈശാചികമായ നരഹത്യയുടേതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
deshabhimani editorial 140212
അറുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ കമല്‍ ചൗഹാന് എന്ന മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് പിടിയിലായതോടെ, ഭീകരവാദത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ആര്‍എസ്എസ് - ബിജെപി കൂട്ടുകെട്ടിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. 2007 ഫെബ്രുവരി 18നാണ് ലാഹോറിലേക്കുള്ള സംഝോത എക്സ്പ്രസ് ട്രെയിനില്‍ ബോംബ് സ്ഫോടനമുണ്ടായത്. ആര്‍എസ്എസ് നേതാവായ തീവ്രവാദി സന്ദീപ് ഡാങ്കെയാണ് ബോംബ് നിര്‍മിച്ചതെന്നും നേരത്തെ പിടിയിലായ ആര്എസ്എസുകാരന് ലോകേഷ് ശര്‍മ ഗൂഢാലോചനയില്‍ മാത്രമല്ല, ബോംബ് വയ്ക്കുന്നതിലും പങ്കാളിയാണെന്നും കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം കണ്ടെത്തിയതായി വാര്‍ത്ത വന്നിരിക്കുന്നു.
ReplyDeleteഡല്‍ഹിയില്‍നിന്ന് ലാഹോറിലേക്കുള്ള സംഝോത എക്സ്പ്രസില്‍ ബോംബുവച്ചത് ഞായറാഴ്ച അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്ത്തകന് കമല്‍ ചൗഹാനാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. നോയിഡയില്‍ അറസ്റ്റിലായ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഹരിയാനയിലെ പഞ്ചകുള കോടതിയില്‍ ഹാജരാക്കിയ ചൗഹാനെ 24 വരെ ചോദ്യംചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. രഹസ്യമായി നടന്ന കോടതിനടപടിക്കുശേഷം എന്‍ഐഎ അഭിഭാഷകന് ആര് കെ ഹന്‍ഡയാണ് ബോംബുവച്ചത് ചൗഹാനാണെന്നു അറിയിച്ചത്. ട്രെയിന്‍ പഴയ ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് ഇയാള്‍ ബോംബ് സ്ഥാപിക്കുകയായിരുന്നു. മറ്റു പ്രതികളായ രാംജി എന്ന രാമചന്ദ്ര കലാശങ്കരയുടെയും ലോകേഷ് ശര്‍മയുടെയും സഹായിയായ ചൗഹാന് ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതിന് വിദഗ്ധപരിശീലനം നേടിയിട്ടുണ്ട്. സ്ഫോടകവസ്തുക്കളും ആയുധങ്ങളും കൈകാര്യം ചെയ്യുന്നതിന് ഹരിയാനയിലെ ഫരീദാബാദിലും മഹാരാഷ്ട്രയിലെ ദേവാസിലെ ബഗ്ളി ക്യാമ്പിലുമാണ് ചൗഹാന് പരിശീലനം നേടിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരം പുറത്തുകൊണ്ടുവരാനുണ്ടെന്നും അതിനായി അന്വേഷണം നടന്നുവരികയാണെന്നും ഹന്‍ഡ പറഞ്ഞു. 2007 ഫെബ്രുവരി 18ന് രാത്രി പാനിപത്തിനുസമീപം വച്ചുണ്ടായ സ്ഫോടനത്തില്‍ 68 പേര് മരിക്കുകയും അമ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിപക്ഷവും പാകിസ്ഥാന്‍കാരായിരുന്നു. സ്യൂട്ട്കേസില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.
ReplyDelete