യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ ശിശുക്ഷേമസമിതിയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ശിശുദിന സ്റ്റാമ്പ് വിറ്റഴിക്കുന്നതിലൂടെയാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നത്. എന്നാല്‍ , കഴിഞ്ഞവര്‍ഷത്തെ ശിശുദിനസ്റ്റാമ്പിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തിങ്കളാഴ്ച സമിതിയുടെ ആസ്ഥാന ഓഫീസിലെത്തിയ സെക്രട്ടറി പി കൃഷ്ണനെയും ഭരണസമിതി അംഗങ്ങളെയും പൊലീസ് തടഞ്ഞു. പി കൃഷ്ണനെ പൊലീസ് കഴുത്തിനു പിടിച്ച് തള്ളുകയും ചെയ്തു. തുടര്‍ന്ന് ഏറെനേരം സംഘര്‍ഷമുണ്ടായി. അനധികൃതമായി ഓഫീസിനുള്ളില്‍ കയറിയ സുനില്‍ സി കുര്യനെയും ചെമ്പഴന്തി അനിലിനെയും പുറത്താക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ടി എന്‍ സീമ എംപി, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജെ മീനാംബിക, ബാലസംഘം ജില്ലാ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ആലിന്തറ കൃഷ്ണപിള്ള, ടി നാരായണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യം: പി കെ ശ്രീമതി
ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം പൊലീസിനെ ഉപയോഗിച്ച് തടയുന്ന സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപ്രകാരം തെരഞ്ഞെടുത്ത ഭരണസമിതി പിരിച്ചുവിടാനുള്ള അധികാരം സര്‍ക്കാരിനില്ല. പിരിച്ചുവിട്ട നടപടി നിര്‍ത്തിവയ്ക്കാനും നിലവിലുള്ള ഭരണസമിതിക്ക് തുടരാനും ഹൈക്കോടതി വിധിയുണ്ട്. എന്നാല്‍ , പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടതിവിധിയെ അവഹേളിക്കുകയാണെന്ന് ശ്രീമതി പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണവും പരിചരണവും നിലച്ചു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി കഴിഞ്ഞ രണ്ടിനാണ് സ്റ്റേ ചെയ്തത്. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കേസ് പരിഗണിച്ച സിംഗിള്‍ബെഞ്ചിനെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ , കോടതി ഉത്തരവ് വകവയ്ക്കാതെ ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ ഓഫീസ് സുനില്‍ സി കുര്യന്‍ , ചെമ്പഴന്തി അനില്‍ എന്നിവര്‍ അനധികൃതമായി കൈയേറി. ഇവരെ തടയാതെ പൊലീസ് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇതിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന് ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി, ജില്ലാ സെക്രട്ടറി എം ജെ മീനാംബിക, ജില്ലാ ട്രഷറര്‍ ജി കെ ലളിതകുമാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 140212
സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലെ ആറായിരത്തഞ്ഞൂറോളം കുഞ്ഞുങ്ങള്‍ പട്ടിണിയിലേക്ക്. ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സര്‍ക്കാര്‍ നടപടിയാണ് പിഞ്ചുകുഞ്ഞുങ്ങളെ ദുരിതത്തിലാക്കുന്നത്. ശിശുക്ഷേമസമിതി ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും ഭരണസമിതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.
ReplyDelete