കോഴിക്കോട്: സംസ്ഥാന സമ്മേളനം നടത്താന്‍ സിപിഐ എമ്മിന് ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആവശ്യമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പയ്യോളിയില്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിജയമാണ് ഓരോ സമ്മേളനവും. ബ്രാഞ്ച്, ലോക്കല്‍ , ഏരിയാ, ജില്ലാ തലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കാളികളായത്. ഇവന്റ് മാനേജ്മെന്റിനെക്കുറിച്ച് അറിയണമെന്ന്ആവശ്യമുള്ളവര്‍ പരിശോധിക്കട്ടെ. ഈ വിഷയത്തില്‍ കടുത്ത രീതിയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നരാണ്. അതുകൊണ്ട് തന്നെ സംയമനം കൈവെടിയില്ല. അഹങ്കാരവുമില്ല, പണ്ടും ഇപ്പോഴും"-കോടിയേരി പറഞ്ഞു.
ബിനോയ് വിശ്വത്തിനെതിരെ നിയമനടപടി സ്വീകരിക്കും: ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്
സിപിഐ എം സംസ്ഥാന സമ്മേളനം തങ്ങളാണ് നടത്തിയതെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയതായി ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഐടുഐ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് സിഇഒ സുനില്‍ മാത്യു ദേശാഭിമാനിയോട് പറഞ്ഞു. സിപിഐ എമ്മിന്റെ ഒരു പ്രതിനിധിയും ഈ ആവശ്യത്തിന് ഞങ്ങളെ വിളിച്ചിട്ടുപോലുമില്ല. ഞങ്ങള്‍ പിന്തുണ നല്‍കിയിട്ടുമില്ല. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങളെ സിപിഐ എം വിളിച്ചിരുന്നെങ്കില്‍ അത് അംഗീകാരമായി കണക്കാക്കുമായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയോ മതസംഘടനകളോ മറ്റു സ്ഥാപനങ്ങളോ സമീപിച്ചാല്‍ പരിപാടി നടത്തിക്കൊടുക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. അങ്ങനെ നടത്തിയാല്‍ അത് തുറന്നുപറയുന്നതില്‍ മടിക്കേണ്ട കാര്യവുമില്ല. എന്നാല്‍ , ഒരു അടിസ്ഥാനവുമില്ലാതെ മുന്‍മന്ത്രി കൂടിയായ ബിനോയ് വിശ്വം ഞങ്ങളുടെ പേര് വലിച്ചിഴച്ചത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഞങ്ങള്‍ സംശയിക്കുന്നു. ഞങ്ങളുടെ സ്ഥാപനം കുപ്രസിദ്ധിയുള്ള സ്ഥാപനമെന്ന നിലയിലാണ് പ്രതികരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും- സുനില്‍ മാത്യു പറഞ്ഞു.
ബിനോയ് വിശ്വത്തിന്റേത് തലയ്ക്ക് വെളിവില്ലാത്തവരുടെ നിലപാട്: കടകംപള്ളി
തലയ്ക്ക് വെളിവുള്ളവര്‍ പറയുന്ന കാര്യമല്ല ബിനോയ് വിശ്വം പറഞ്ഞതെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് നടത്തിയതെന്ന പ്രസ്താവന പച്ചക്കള്ളമാണ്. ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് അറിയില്ല. തിരുവനന്തപുരത്തെ 2040 ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ മുപ്പതിനായിരത്തിലേറെ പാര്‍ടിഅംഗങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സമ്മേളനം വന്‍വിജയമായത്. സമാപന റാലിയില്‍ രണ്ടു ലക്ഷത്തോളം ബഹുജനങ്ങളെ അണിനിരത്താനാണ് ഉദ്ദേശിച്ചതെങ്കിലും മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഇത്രയേറെ വിജയപ്രദമായ സമ്മേളനത്തെ താറടിച്ചുകാണിക്കാന്‍ ബിനോയ് വിശ്വത്തെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമാകുന്നില്ല- കടകംപള്ളി പറഞ്ഞു.
deshabhimani 130212
സംസ്ഥാന സമ്മേളനം നടത്താന്‍ സിപിഐ എമ്മിന് ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആവശ്യമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പയ്യോളിയില്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിജയമാണ് ഓരോ സമ്മേളനവും. ബ്രാഞ്ച്, ലോക്കല്‍ , ഏരിയാ, ജില്ലാ തലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കാളികളായത്. ഇവന്റ് മാനേജ്മെന്റിനെക്കുറിച്ച് അറിയണമെന്ന്ആവശ്യമുള്ളവര്‍ പരിശോധിക്കട്ടെ.
ReplyDelete