Wednesday, March 12, 2014

ട്രാഫിക് വാര്‍ഡന്‍ പദ് മിനിയെ പിരിച്ചുവിട്ടു

കൊച്ചി: ഡ്യൂട്ടിക്കിടെ കാര്‍യാത്രക്കാരന്‍ മര്‍ദ്ദിച്ച വനിത ട്രാഫിക് വാര്‍ഡന്‍ പദ് മിനിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിയില്‍ കയറേണ്ടെന്ന അറിയിപ്പ് കിട്ടിയത്. ഇതോടെ പദ്്മിനി ഇടപ്പള്ളി ട്രാഫിക് സ്റേറഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിക്കുന്ന ഏജന്‍സിയായ ബ്രൈറ്റിന് ട്രാഫിക് സിഐ നല്‍കിയ ലിസ്റ്റില്‍ പദ് മിനിയുടെ പേരുമില്ല.

കഴിഞ്ഞ നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍വെച്ച് കാര്‍യാത്രക്കാന്‍ പത്മിനിയെ മര്‍ദിച്ചതും വസ്ത്രം വലിച്ചുകീറിയതും. ഇതിനെതിരെ പദ് മിനി പരാതി നല്‍കിയെങ്കിലും പ്രതിയായ വിനേഷ് വര്‍ഗീസിനെ സഹായിക്കുന്ന നിലപാടായിരുന്നു പൊലീസിന്റെത്. തുടര്‍ന്ന് മഹിളാ സംഘടനകളടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിടെയാണ് ഇപ്പോള്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.

കേസില്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയതിന്റെ പ്രതികാരമാണ് പിരിച്ചുവിടലിന് പിന്നിലെന്ന് പദ്്മിനി പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പദ്മിനി പരാതി നല്‍കിയിുരുന്നു.

deshabhiani

No comments:

Post a Comment