Monday, March 17, 2014

വാസുകി ചെന്നൈ നോര്‍ത്തില്‍; ബെല്ലാര്‍മിന്‍ കന്യാകുമാരിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ സിപിഐ എം മത്സരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. ചെന്നൈ നോര്‍ത്ത് മണ്ഡലത്തില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം യു വാസുകി മത്സരിക്കും. കോയമ്പത്തൂരില്‍ സിറ്റിങ് എംപി പി ആര്‍ നടരാജനും കന്യാകുമാരിയില്‍ മുന്‍ എംപി എ വി ബെല്ലാര്‍മിനും ജനവിധി തേടും.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റാണ് വാസുകി. എ വി ബെല്ലാര്‍മിന്‍ 2004ല്‍ കന്യാകുമാരി മണ്ഡലത്തില്‍നിന്ന് ജയിച്ചിരുന്നു. ഇതേ വര്‍ഷം പി മോഹനന്‍ വിജയിച്ച മധുര മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നത് പി വിക്രമനാണ്. തമിഴ്സെല്‍വി (തഞ്ചാവൂര്‍), ജി ആനന്ദന്‍ (വിഴുപുരം), കെ സാമുവല്‍ രാജ് (വിരുദുനഗര്‍), എസ് ശ്രീധര്‍ (തിരുച്ചിറപ്പള്ളി), എന്‍ പാണ്ടി (ഡിണ്ടിഗല്‍) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. സിപിഐ എമ്മും സിപിഐയും ഒമ്പതുവീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

deshabhimani

No comments:

Post a Comment