കൊല്‍ക്കത്ത: വ്യവസായത്തിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിന് താന്‍ എതിരല്ലെന്ന് നിയുക്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകരുടെ സമ്മതത്തോടെ വേണം ഭൂമി ഏറ്റെടുക്കാന്‍ . റെയില്‍വേക്കുവേണ്ടി ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഭൂമി വില്‍ക്കുന്ന കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കണം. ചില കര്‍ഷകര്‍ക്ക് ഭൂമി വില്‍ക്കണമെന്നും ആഗ്രഹമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനായി ചില നിര്‍ദേശങ്ങള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് നല്‍കിയിട്ടുണ്ട്. കൃഷിയും വ്യവസായവും തമ്മില്‍ വൈരുധ്യമുണ്ട് എന്ന സങ്കല്‍പ്പം തിരുത്തുകയാണ് തന്റെ പ്രഥമ കര്‍ത്തവ്യമെന്ന് മമത പറഞ്ഞു. വ്യവസായവല്‍ക്കരണം വേണം. അതിന് നിക്ഷേപം വേണം. നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ നടപടി ഉണ്ടാകും. മാവോയിസ്റ്റ് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവുമായി ചര്‍ച്ച നടത്തും. ഇടതുമുന്നണി സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പുനഃപരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.
മമതയുടെ വിജയത്തിനു പിന്നില്‍ വിദേശ കരങ്ങളും
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിന് എല്ലാ സഹായങ്ങളും നല്‍കിയത് വിദേശ ശക്തികള്‍ . തെരഞ്ഞെടുപ്പു പ്രചാരണത്തിന് മമതാ ബാനര്‍ജി ഉപയോഗിച്ച ഹെലികോപ്റ്റര്‍ സ്പോണ്‍സര്‍ ചെയ്തത് അമേരിക്കന്‍ക്കമ്പനി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പേരില്‍ 34 കോടി രൂപയാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. ഇതിന്റെ ഉറവിടം അന്വേഷിക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമീഷനോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ല. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ 1.33 കോടി രൂപ നിക്ഷേപിക്കാന്‍ രണ്ടുബാങ്കുകള്‍ അനധികൃത ഡിഡി നല്‍കിയതിനെ ന്യായീകരിക്കാനാണ് കേന്ദ്രധനമന്ത്രാലയം ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച കോടികള്‍ക്കു പിന്നിലും മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദശക്തികളുടെ പിന്തുണ ഉറപ്പിച്ചതിലും വിദേശരാജ്യങ്ങളുടെ പങ്ക് വ്യക്തം.
രണ്ടുവര്‍ഷംമുമ്പ് കൊല്‍ക്കത്തയില്‍ മാവോയിസ്റ്റ് നേതാവ് കിഷന്‍ജി, മമതാ ബാനര്‍ജി, കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ , ബ്രിട്ടീഷ്, ജര്‍മന്‍ കോണ്‍സുലേറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് തൃണമൂല്‍ എംപി കബീര്‍ സുമന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നന്ദിഗ്രാം, സിങ്കൂര്‍ , ലാല്‍ഗഢ് എന്നിവിടങ്ങളില്‍ ഇടതുമുന്നണിക്കെതിരെ നടന്ന കലാപങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വിദേശ സഹായം പറ്റുന്ന സന്നദ്ധസംഘടനകള്‍ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇത്തരം എന്‍ജിഒകള്‍ ഗ്രാമങ്ങളില്‍ പഠന-ഗവേഷണങ്ങള്‍ക്കെന്ന പേരില്‍ കടന്നുകയറി ജനങ്ങളെ ഭിന്നിപ്പിക്കാനും ശത്രുത വളര്‍ത്താനും ശ്രമിച്ചു. പിന്നോക്ക മേഖലകളില്‍ ഈ കൂട്ടുകെട്ടാണ് മാവോയിസ്റ്റ് അക്രമത്തിനുള്ള മണ്ണൊരുക്കിയത്. സര്‍ക്കാരിനെതിരെ നിരന്തരം പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയതും ഇവര്‍ തന്നെ.
ഏറ്റവുമൊടുവില്‍ പുരുളിയ ആയുധവര്‍ഷത്തെക്കുറിച്ച് പ്രതികിം ഡേവി നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ആഗോള ഗൂഢാലോചനയുടെ തെളിവാണ്. ഇതിന് കേന്ദ്രസര്‍ക്കാരും കൂട്ടുനിന്നു. 1995 ഡിസംബര്‍ 17ന് രാത്രി പുരുളിയ ജില്ലയിലെ ഗ്രാമങ്ങളില്‍ വിതറിയ ആയുധങ്ങളില്‍ പിടിച്ചെടുത്തത് ചെറിയൊരു ഭാഗം മാത്രം. സായുധ കലാപം നടത്താന്‍ ആനന്ദമാര്‍ഗികള്‍ക്ക് നല്‍കാനാണ് ആയുധം വിതറിയതെന്ന് കിം ഡേവി പറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയായിരിക്കേ ജ്യോതിബസുവിനെ വധിക്കാന്‍ ശ്രമിച്ചവരാണ് ആനന്ദമാര്‍ഗികള്‍ . പുരുളിയയിലെ പദ്ധതിക്ക് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഒത്താശ നല്‍കിയത്. ഡിസംബര്‍ 17ന് രാത്രി പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ബേസിലെ റഡാറുകള്‍ ഓഫ് ചെയ്ത് വിമാനത്തിന് പുരുളിയയില്‍ തടസ്സമില്ലാതെ എത്താന്‍ സൗകര്യമൊരുക്കിയത് റോയുടെ നിര്‍ദേശപ്രകാരമായിരുന്നു.
(വി ജയിന്‍)
deshabhimani 150511&160511
പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിന് എല്ലാ സഹായങ്ങളും നല്‍കിയത് വിദേശ ശക്തികള്‍ . തെരഞ്ഞെടുപ്പു പ്രചാരണത്തിന് മമതാ ബാനര്‍ജി ഉപയോഗിച്ച ഹെലികോപ്റ്റര്‍ സ്പോണ്‍സര്‍ ചെയ്തത് അമേരിക്കന്‍ക്കമ്പനി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പേരില്‍ 34 കോടി രൂപയാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. ഇതിന്റെ ഉറവിടം അന്വേഷിക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമീഷനോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ല. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ 1.33 കോടി രൂപ നിക്ഷേപിക്കാന്‍ രണ്ടുബാങ്കുകള്‍ അനധികൃത ഡിഡി നല്‍കിയതിനെ ന്യായീകരിക്കാനാണ് കേന്ദ്രധനമന്ത്രാലയം ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച കോടികള്‍ക്കു പിന്നിലും മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രവാദശക്തികളുടെ പിന്തുണ ഉറപ്പിച്ചതിലും വിദേശരാജ്യങ്ങളുടെ പങ്ക് വ്യക്തം.
ReplyDelete