Sunday, March 9, 2014

കേരളത്തിന് നന്ദി: അശോക് മോച്ചി

മലപ്പുറം: "എന്റെ കേരളയാത്ര ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ എഴുതപ്പെടും" - ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു ഗുജറാത്ത് വംശഹത്യയിലെ ക്രൂരതയുടെ പ്രതീകമായി ഒരുകാലത്ത് ലോകം കരുതിയിരുന്ന അശോക് മോച്ചി തുടങ്ങിയത്. ലോകം കണ്ടു പരിചയിച്ച, കൈയില്‍ കുന്തമേന്തി ആക്രോശിച്ചുനിന്ന പഴയയാളല്ല ഇത്. നരേന്ദ്ര മോഡിയുടെ ഭീകര ഭരണത്തോടും വികസന മുരടിപ്പിനോടുമുള്ള ഗുജറാത്ത് ജനതയുടെ പ്രതിഷേധത്തിന്റെ പ്രതീകമാണ് ഈ അഹമ്മദാബാദ് സ്വദേശി. തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം തന്ന കേരളത്തിന് അദ്ദേഹം പലതവണ നന്ദി പറഞ്ഞു.

"എന്നെയും കുത്തുബ്ദ്ദീന്‍ അന്‍സാരിയെയും ഒരേ വേദിയിലെത്തിച്ചത് കേരളമാണ്. ഗുജറാത്തില്‍ സാധ്യമല്ലാത്ത ഇത് ചരിത്രത്തിന്റെ ഭാഗമാകും. ഞാനും അന്‍സാരിയും ഗുജറാത്ത് കലാപത്തിന്റെ ഇരകളാണ്"- അശോക് മോച്ചി പറഞ്ഞു.

deshabhimani

No comments:

Post a Comment