Monday, March 10, 2014

അബ്ദുള്ളക്കുട്ടിക്കെതിരെ ബലാല്‍സംഗംത്തിന് കേസെടുത്തു

എ പി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ക്ക് പൊലീസ് കേസെടുത്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിസരിത എസ് നായരുടെ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 പ്രകാരമാണ് കേസ്. മറ്റ് വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

മസ്ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഒന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറിയിലാണ് ബലാല്‍സംഗം നടന്നത്. ഉദ്യോഗസ്ഥര്‍ കൂടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കി വി്ളിപ്പിച്ചായിരുന്നു അതിക്രമമെന്നും സരിത പറയുന്നു. ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാതിക്രമം നടന്നതായി പരാതി കൊടുത്തിരുന്നതായി സരിത പറഞ്ഞിരുന്നു. മണ്ഡലത്തിലെ സോളാര്‍ പദ്ധതിയ്ക്കായി തന്നെ സമീപിച്ച ശേഷം അബ്ദുള്ളക്കുട്ടി നിരന്തരം ശല്യപ്പെടുത്തിയതായും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത വെളിപ്പെടുത്തിയിരുന്നു.

deshabhimani

No comments:

Post a Comment