കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള് വിശദീകരിച്ച് നാലുദേശീയജാഥകള് സംഘടിപ്പിക്കാന് സിപിഐ എം തീരുമാനിച്ചു. ഫെബ്രുവരി 25 ന് തുടക്കം കുറിക്കുന്ന ജാഥകള് മാര്ച്ച് 19 ന് വന്റാലിയോടെ ഡല്ഹിയില് സംഗമിക്കുമെന്ന് ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ഭക്ഷ്യസുരക്ഷയും വിലക്കയറ്റവും ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവുമുള്പ്പടെയുള്ള പ്രശ്നങ്ങള് വിശദീകരിച്ചാണ് ജാഥ.
കന്യാകുമാരിയില് നിന്നുമാരംഭിക്കുന്ന ജാഥക്ക് എസ് രാമചന്ദ്രന് പിള്ളയും കൊല്ക്കത്തയില് നിന്നുമാരംഭിക്കുന്ന ജാഥക്ക് കാരാട്ടും നേതൃത്വം നല്കും. മുംബൈയില് നിന്നുള്ള ജാഥ സീതാറാം യെച്ചൂരിയും അമൃത്സറില് നിന്നും വൃന്ദാകാരാട്ടും നയിക്കും. ശ്രീനഗര്, അഹമ്മദാബാദ്, ഗുവാഹത്തി, പാര്ലഖേമുണ്ടി(ഒഡിഷ) എന്നിവിടങ്ങളില് നിന്നുള്ള ഉപജാഥകളും അണിചേരും.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം അഞ്ചുകോടി ഒപ്പുകള് ശേഖരിച്ച് ബജറ്റ് സമ്മേളനത്തിനു മുമ്പായി പ്രധാനമന്ത്രിക്ക് സമര്പ്പിക്കുമെന്നും കാരാട്ട് അറിയിച്ചു. യുപിഎ സര്ക്കാര് ജനങ്ങള്ക്കുമേല് അടിച്ചേല്പ്പിക്കുന്ന കടുത്ത ദുരിതങ്ങളെക്കുറിച്ച് കേന്ദ്രകമ്മറ്റിയോഗം വിശദമായി ചര്ച്ച ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുകയാണ്. അരിക്കും ഗോതമ്പിനും മറ്റുധാന്യങ്ങള്ക്കും വില ക്രമാതീതമായി കൂടുന്നു. ഡീസലിന്റെ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത് ഗതാഗതച്ചെലവ് വര്ധിപ്പിക്കും. ഇതോടെ എണ്ണക്കമ്പനികള്ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വില വര്ധിപ്പിക്കാം. തീരുമാനം കര്ഷകരെ ദോഷകരമായി ബാധിക്കും. അതിന്റെ ഫലമായി വിലക്കയറ്റവും ഉയരും. കാരാട്ട് ചൂണ്ടിക്കാട്ടി
ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് കേന്ദ്രസര്ക്കാര് റെയില് നിരക്ക് കൂട്ടിയത്. പുതിയ നയമനുസരിച്ച് വന്കിട മരുന്നുകമ്പനികള്ക്ക് കൊയ്ത്താവും. രംഗരാജന് കമ്മിറ്റി റിപ്പോര്ട്ട് കരുമ്പുകര്ഷകരെ പ്രതികൂലമായി ബാധിക്കുന്നതാണ്. പൊതുവിതരണരംഗത്ത് സബ്സിഡികള് ഒഴിവാക്കി പണം നേരിട്ട് നല്കാനുള്ള പദ്ധതി ഗുണകരമല്ല. ഭക്ഷ്യവസ്തുക്കള്ക്ക് അനുദിനം വില കുതിക്കുന്ന സാഹചര്യത്തില് സാര്വത്രിക പൊതുവിതരണസംവിധാനം തകര്ത്ത് പകരം പണം നല്കുന്നത് രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവുമുണ്ടാക്കും. എല്ലാത്തരം ക്ഷേമ-ആനുകൂല്യങ്ങളും ഇത്തരത്തില് നല്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്.
സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്ലാതാക്കണം. രാഷ്ട്രീയ-ആത്മീയ നേതൃത്വങ്ങളില് നിന്നുണ്ടാകുന്ന സ്ത്രീവിരുദ്ധ പരാമര്ശങ്ങളെ കേന്ദ്രകമ്മറ്റി വിമര്ശിച്ചു. സമൂഹത്തിലെ പുരുഷമേധാവിത്വചിന്തകള്ക്കെതിരെ ജനാധിപത്യബോധമുണരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്കണ്ടാണ് ബംഗാളില് സിപിഐ എം പ്രവര്ത്തകരെയും നേതാക്കളെയും തൃണമൂല് ആക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് റജാക്ക് മൊള്ളയുള്പ്പടെയുള്ള നേതാക്കളെ ആക്രമിച്ചത്. ബംഗാളില് ദുസ്സഹമായ ജനജീവിതത്തെക്കുറിച്ച് സിസി ചര്ച്ച ചെയ്തു. ജാര്ഖണ്ഡില് ഉടന് തെരഞ്ഞെടുപ്പ് നടത്തണം. സിറിയയില് അമേരിക്കയും സഖ്യകക്ഷികളും ചേര്ന്ന് വിമതര്ക്ക് ആയുധങ്ങള് നല്കുന്നത് നിര്ത്തണം. തെരഞ്ഞെടുപ്പ് മുന്നണിയല്ല ജനദ്രോഹനയങ്ങള്ക്കെതിരെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തലാണ് ഇപ്പോള് ചര്ച്ച ചെയ്യുന്നത്-കാരാട്ട് പറഞ്ഞു.
കേരളത്തില് വിഎസ് അച്യുതാനന്ദന്റെ പേഴ്സണല് സ്റ്റാഫിനെതിരെയുള്ള അച്ചടക്ക നടപടി അജണ്ടയില് വന്നില്ല. അടുത്ത കേന്ദ്രകമ്മറ്റി വിഷയം ചര്ച്ച ചെയ്യും. ടി പി ചന്ദ്രശേഖരന് വധം സംബന്ധിച്ച് പാര്ട്ടി അന്വേഷിക്കും. അന്വേഷണപ്രക്രിയ ആരംഭിച്ചതായും ചോദ്യങ്ങള്ക്ക് മറുപടിയായി കാരാട്ട് പറഞ്ഞു.
deshabhimani
No comments:
Post a Comment