Monday, March 10, 2014

മോഡിയുടെ യഥാര്‍ത്ഥമുഖം: വീഡിയോകള്‍ പുറത്ത്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള "ഫൈനല്‍ സൊല്യുഷന്‍"എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ രാകേശ് ശര്‍മ്മ കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടു. 2002 ലെ മുസ്ലീം കുട്ടക്കൊലയ്ക്ക് ശേഷം മോഡി നടത്തിയ ഗൗരവ്യാത്രയിലെ പ്രസംഗങ്ങളാണ് വീഡിയോകളിലുള്ളത്. ആറ് ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കുടുതല്‍ ക്ലിപ്പുകള്‍ പിന്നീട് പുറത്തുവിടുമെന്ന് ശര്‍മ്മ അറിയിച്ചു.

കൂട്ടക്കൊല ന്യായീകരിക്കുന്ന പ്രസംഗങ്ങളാണ് മോഡി ഗൗരവയാത്രയില്‍ നടത്തിയത്. മോഡിയുടെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്ന വീഡിയോകള്‍ പലതും ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായതിനാലാണ് ഈ വീഡിയോകള്‍ പുറത്തുവിടുന്നതെന്ന് സംവിധായകന്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

വീഡിയോകള്‍ ഇവിടെ കാണാം

No comments:

Post a Comment