Saturday, January 19, 2013
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കെതിരെ കേസ്
അഗളി: ഭൂസംരക്ഷണസമിതി നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ഞച്ചോലയില്‍ കുടില്‍കെട്ടി സമരം ചെയ്ത ഭൂരഹിതരെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സമിതി നേതാക്കള്‍ക്കെതിരെയും കേസുണ്ട്. സ്വകാര്യഭൂമി കൈയേറി കുടില്‍കെട്ടിയെന്നാണ് പൊലീസ്ഭാഷ്യം. ഹരിത പ്ലാന്റേഷന്‍സ് എന്ന തട്ടിപ്പുകമ്പനി അന്യായമായി കൈവശംവച്ച ഭൂമിയിലാണ് കുടില്‍കെട്ടിയത്. 1980ലാണ് ഹരിത പ്ലാന്റേഷന്‍ എന്ന വ്യാജസ്ഥാപനം കള്ളമല വില്ലേജില്‍ പലയിടങ്ങളില്‍ ഭൂമി വാങ്ങിയത്. നിലവിലുണ്ടായിരുന്ന ഭൂനിയമവ്യവസ്ഥ പാലിക്കാതെയായിരുന്നു കച്ചവടം. നിരവധിപേരില്‍നിന്ന് ഓഹരിത്തുക വാങ്ങി മാഞ്ചിയം വളര്‍ത്തുകയായിരുന്നു പദ്ധതി. ലക്ഷങ്ങളുടെ ലാഭമായിരുന്നു വാഗ്ദാനം. ഭൂമി ഇടപാടിലും ക്രമക്കേടുണ്ടായി. പദ്ധതി പൊളിഞ്ഞതോടെ ഓഹരിയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ലിക്വിഡേറ്ററെ നിയമിച്ചു. തുടര്‍ന്ന് കള്ളമല വില്ലേജ്ഓഫീസര്‍ 2010ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഹരിത പ്ലാന്റേഷന് കള്ളമല വില്ലേജില്‍ വസ്തു ഇല്ലെന്ന് പറഞ്ഞു. ഹരിത പ്ലാന്റേഷന് സ്ഥലമില്ലെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിടത്താണ്, മലപ്പുറം ഏറനാട് സ്വദേശി ഭൂമി കൈയേറിയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. അവകാശികളില്ലാത്ത ഭൂമിയിലാണ് പട്ടികവര്‍ഗവിഭാഗം കുടില്‍കെട്ടിയത്.
ആറന്മുള ഭൂസമരം ശക്തമായി തുടരുന്നു
കോഴഞ്ചേരി: നിര്‍ദ്ദിഷ്ട ആറന്മുളവിമാനത്താവള ഭൂമിയിലെ കുടില്‍കെട്ടി സമരം തുടരുന്നു. തലചായ്ക്കാനുള്ള വാസസ്ഥലത്തിന് മാത്രമല്ല, തലമുറകളുടെ വാസം അസാധ്യമാക്കുന്ന നെറികേടിനെതിരെയുള്ള പ്രക്ഷോഭം കൂടിയാണ് ഇവിടെ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. വെള്ളിയാഴ്ചയും സമരം ശക്തമായി നടന്നു. കുടില്‍കെട്ടി സമരത്തില്‍ 247 കുടിലുകളാണ് ഇവിടെ പൂര്‍ത്തിയായത്. വിമാനത്താവളത്തിന്റെ പേരില്‍ ഭൂമാഫിയ അനധികൃതമായി നികത്തിയിടത്താണ് പ്രക്ഷോഭം. വിശാലമായ പാടശേഖരം നികത്തുന്നതോടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഈ സ്ഥലം നികത്തുന്നതിന് പകരം ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ കെ അനന്തഗോപന്‍, സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, കെഎസ്കെടിയു ജില്ലാ വൈസ്പ്രസിഡന്റ് കെ എം ഗോപി, സിപിഐ എം ആറന്മുള ലോക്കല്‍ സെക്രട്ടറി പി ഡി മോഹനന്‍, പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗം കെ കെ ശിവാനന്ദന്‍ തുടങ്ങിയവര്‍ സമരഭൂമിയിലെത്തി.
deshabhimani 190113
Labels:
പോരാട്ടം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment