Saturday, January 19, 2013
വൈദ്യുതി ജീവനക്കാര്‍ക്ക് മാസങ്ങളായി പിഎഫ് വായ്പയില്ല
നിരക്ക് വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിന് കോടികള്‍ അധികവരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് വായ്പ നല്‍കുന്നില്ല. വിവാഹം, രോഗചികിത്സ തുടങ്ങിയവയ്ക്കായി പിഎഫ് വായ്പയ്ക്ക് അപേക്ഷ നല്‍കിയവര്‍ പോലും മാസങ്ങളായി കാത്തിരിക്കുകയാണ്. അതേസമയം, ഭരണകക്ഷിയിലെ ചില ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ ഓര്‍ഡര്‍ മുഖേന പിഎഫ് വായ്പ നല്‍കുന്നുമുണ്ട്. സെപ്തംബര്‍ മുതല്‍ അപേക്ഷ നല്‍കി അനുമതി കിട്ടിയ ജീവനക്കാര്‍ക്കുപോലും വായ്പ ലഭ്യമാക്കിയിട്ടില്ല.
ബാങ്ക് പലിശയ്ക്ക് താഴെ മാത്രം പലിശ ലഭിച്ചിട്ടും ജീവനക്കാര്‍ പിഎഫില്‍ വിഹിതം നിക്ഷേപിക്കുന്നത് അത്യാവശ്യഘട്ടങ്ങളില്‍ തിരിച്ചടവ് ആവശ്യമുള്ളതോ, ഇല്ലാത്തതോ ആയ വായ്പയായി പണം പിന്‍വലിക്കാമെന്നതുകൊണ്ടാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അപേക്ഷിച്ചാല്‍ ഏറിയാല്‍ ഒരുമാസത്തിനകം വായ്പ ലഭ്യമായിരുന്നു. ഇപ്പോഴാണ് മാസം ആറായാലും വായ്പ കിട്ടാത്തത്. വായ്പ ലഭ്യമല്ലാത്തതിനാല്‍ നിശ്ചയിച്ച വിവാഹവും ഗൃഹപ്രവേശവും ചികിത്സയും വരെ പലര്‍ക്കും മാറ്റിവയ്ക്കേണ്ടി വന്നതായി ജീവനക്കാര്‍ പറഞ്ഞു. ആലപ്പുഴ ഇലക്ട്രിക്കല്‍ ഡിവിഷനില്‍ മാത്രം സെപ്തംബര്‍ മുതല്‍ വായ്പാനുമതി ലഭിച്ച 52 അപേക്ഷകളില്‍ 87,71000 രൂപ നല്‍കാനുണ്ട്. ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴിലുള്ള മറ്റ് നാലു ഡിവിഷന്‍ ഓഫീസുകളിലേയും ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള ജീവനക്കാരുടെയും അപേക്ഷകള്‍ കൂടി കണക്കാക്കിയാല്‍ നൂറുകണക്കിന് ജീവനക്കാര്‍ക്കായി കോടികളുടെ വായ്പയാണ് വിതരണം ചെയ്യാതെ കുടിശികയുള്ളത്. ഇതിനൊപ്പം, തിരിച്ചടയ്ക്കേണ്ട വായ്പക്കപേക്ഷിച്ചവരെ ബോര്‍ഡ് ഊരാക്കുടുക്കിലുമാക്കി. മൂന്നുമാസമായി കൃത്യമായി തിരിച്ചടവ് പിടിക്കുന്നുണ്ട്. അതേസമയം വായ്പ കിട്ടിയതുമില്ല. ആലപ്പുഴ ടൗണ്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഐഎന്‍ടിയുസി സംഘടനയുടെ ജില്ലാ നേതാവായ ജീവനക്കാരന്‍ ഇപ്രകാരം വായ്പ ലഭിക്കാതെ തന്നെ മാസം 2750 രൂപ വീതം തിരിച്ചടവ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
deshabhimani 190113
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment