കൊല്‍ക്കത്ത: മമത ബാനര്‍ജിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. സാള്‍ട്ട് ലെയ്ക്കിലെ ഒരു കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും സജീവ എസ്എഫ്ഐ പ്രവര്‍ത്തകനുമായ റാം നയന്‍ ചൗധരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
നിരുപദ്രവകരവും എന്നാല്‍ ഗൗരവമുള്ളതുമായ ഒരു കാര്‍ട്ടൂണാണ് താന്‍ ഷെയര്‍ ചെയ്തതെന്ന് റാം നയന്‍ പറഞ്ഞു. മമതയുടെ വ്യവസായനയത്തെയും പാവപ്പെട്ട ഒരു കര്‍ഷകനെ മാവോയിസ്റ്റ് എന്ന മുദ്രകുത്തി അറസ്റ്റുചെയ്തതിനെയുമാണ് കാര്‍ട്ടൂണ്‍ വിമര്‍ശിക്കുന്നത്. തൃണമൂലുകാര്‍ ഇത്ര അസഹിഷ്ണുക്കളാകുന്നത് എന്തിനെന്ന് അറിയില്ലെന്നും റാം നയന്‍ പറഞ്ഞു.
deshabhimani 190113
No comments:
Post a Comment