മീന്‍പിടിത്തക്കാരെ വെടിവച്ച് കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ നിയമനടപടിക്ക് കേരളത്തിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധിയോടെ അനിശ്ചിതത്വത്തിലായത് കേസില്‍ ഇന്ത്യയുടെതന്നെ നിയമാധികാരം. കൊലപാതകം നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തായതിനാല്‍ വിഷയം പരിഗണിക്കേണ്ടത് അന്താരാഷ്ട്ര ട്രിബ്യൂണലിലാണെന്ന ഇറ്റലിയുടെ വാദത്തോട് അടുത്ത് നില്‍ക്കുന്നതാണ് സുപ്രീംകോടതിവിധി. ഉത്തരവ് ഇന്ത്യയുടെ വിചാരണാധികാരം തള്ളിയിട്ടില്ലെങ്കിലും സമുദ്രാതിര്‍ത്തിയെക്കുറിച്ചുള്ള സങ്കീര്‍ണതയിലൂടെ കേസ് ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകാമെന്ന ഇറ്റാലിയന്‍ പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി.
കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ തുടക്കംമുതല്‍ അലംഭാവം പുലര്‍ത്തിയ കേരള സര്‍ക്കാരാണ് പ്രതിക്കൂട്ടില്‍. വെടിവയ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കകത്ത് അല്ലെന്ന നിലപാടില്‍ ഊന്നിയാവും ഇറ്റലിയുടെ തുടര്‍നീക്കം. നാവികരെ രക്ഷിക്കാന്‍ ഇറ്റലി നേരത്തെതന്നെ ചൂണ്ടിക്കാണിക്കുന്ന മുഖ്യ വാദം ഇതാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെ മാത്രമാണ് ഇന്ത്യയുടെ നിയമാധികാരമെന്നും വെടിവയ്പ് നടന്നത് 20.5 നോട്ടിക്കല്‍ മൈല്‍ ദൂരെയാണെന്നുമാണ് വാദം. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം ഇറ്റാലിയന്‍ നാവികര്‍ക്ക് ബാധകമല്ലെന്ന് ഇറ്റലി വാദിക്കും. വെടിവയ്പ് നടന്ന സ്ഥാനം നിര്‍ണയിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കേരള പൊലീസ് വരുത്തിയ വീഴ്ചയാണ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നത്. ഇറ്റലിയും തമ്മിലുള്ള വിഷയമാണെന്നും കേരളത്തിന് ഒരു പങ്കുമില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. അത് അംഗീകരിക്കപ്പെട്ടു. കേരള സര്‍ക്കാരാകട്ടെ സുപ്രീംകോടതിവിധി വന്നതോടെ തങ്ങളുടെ തലയില്‍നിന്ന് ഭാരം ഒഴിഞ്ഞെന്ന ആശ്വാസത്തിലാണ്
deshabhimani 200113
No comments:
Post a Comment