Saturday, January 19, 2013
"ഒളിവെട്ട് " വെറുതെയായി; മാധ്യമങ്ങള്‍ക്ക് നിരാശ
മലപ്പുറം: ഇരതേടിയിരുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് വേദിയില്‍നിന്ന് അവര്‍ക്ക് "ഒന്നും" കിട്ടിയില്ല. ടി പി ചന്ദ്രശേഖരരന്റെ കൊലപാതകം പ്രമേയമാക്കി സിപിഐ എം വടകര ഏരിയാകമ്മിറ്റിയംഗം ടി കെ അഷറഫിന്റെ മകന്‍ ആദിഷ് മോണോ ആക്ട് അവതരിപ്പിക്കുമെന്ന് അഡ്വാന്‍സായി വ്യാജവാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഒരുപറ്റം മാധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നത്. ചന്ദ്രശേഖരന്‍ വധവുമായി ഒരു സാമ്യവുമില്ലാത്ത പ്രമേയം അരങ്ങേറിയപ്പോള്‍ നിരാശരായ ഇവര്‍ പ്രതീക്ഷ കൈവിടാതെ മത്സരശേഷം ആദിഷിനെ വളഞ്ഞു. അതുവരെ അവതരിപ്പിച്ച ഒരു കുട്ടിയെപ്പോലും തിരിഞ്ഞുനോക്കാതിരുന്നവരാണ് ആദിഷ് വേദിയില്‍നിന്നിറങ്ങിയതോടെ വേട്ടക്കാരെപ്പോലെ പാഞ്ഞടുത്തത്. ""മോനെ, പ്രമേയത്തില്‍ മാറ്റം വരുത്തിയല്ലേ"" എന്നായി ചോദ്യം. ഈ ചോദ്യവും മുന്‍കൂര്‍ ജാമ്യമായി മാതൃഭൂമി വ്യാജവാര്‍ത്തയാക്കി പടച്ചുവിട്ടിരുന്നു. ഒരുമാറ്റവും വരുത്തിയില്ലെന്നറിഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖം മങ്ങി.
ഗ്രീക്ക് ദുരന്തകഥയായ ആന്റിഗണിയെ അടിസ്ഥാനമാക്കി സമകാലികലോകത്തെ തിന്മകളെക്കുറിച്ചായിരുന്നു ആദിഷിന്റെ മോണോ ആക്ട്. ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയുടെ കണ്ണുകളിലെ പക കണ്ട് മകന്‍ അമ്മയോട് കൊലയ്ക്കു കൊല അരുതെന്ന് ഭയത്തോടെ യാചിക്കുന്നിടത്താണ് മോണോ ആക്ട് അവസാനിക്കുന്നത്. ആന്റിഗണിയുടെ സഹോദരന്റെ ജഡത്തെപ്പോലും കഴുകന്‍മാര്‍ക്ക് കൊത്തിവലിക്കാന്‍ ഇട്ടുകൊടുക്കാന്‍ പകയെന്ന വൃത്തികെട്ട വികാരമാണ് ഭരണാധികാരിയെ പ്രേരിപിച്ചതെന്ന് ആദിഷ് ചൂണ്ടിക്കാട്ടുന്നു. ടി പി വധമാണ് പ്രമേയമെന്ന് സ്ഥാപിക്കാനുള്ള ഒരു പരാമര്‍ശംപോലും ചുരണ്ടിയെടുക്കാനാകാത്ത നൈരാശ്യമായിരുന്നു മുഖ്യധാരാമാധ്യമപ്രവര്‍ത്തകരില്‍. എ ഗ്രേഡോടെയാണ് ആദിഷ് മടങ്ങിയത്.
deshabhimani 190113
Labels:
ഓഞ്ചിയം,
നുണപ്രചരണം,
മാധ്യമം
Subscribe to:
Post Comments (Atom)
No comments:
Post a Comment