ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയിടുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ജീവനക്കാര്‍ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. എറണാകുളം തൃക്കാരിയൂര്‍ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെയാണ് ജീവനക്കാര്‍ പണം തട്ടിയെടുക്കുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ നോട്ടുകള്‍ മടിക്കുത്തിലേക്ക് ഒളിപ്പിക്കുന്ന ദൃശ്യമാണ് ചാനല്‍ പുറത്തുവിട്ടത്.
എല്ലാ മാസവും ഒന്നാം തീയതിയാണ് ഇവിടെ കാണിക്കപ്പണം എണ്ണുന്നത്. പണം തട്ടിയെടുക്കുന്നവരില്‍ ഒരാള്‍ വാച്ചറും മറ്റൊരാള്‍ കാരായ്മ ജീവനക്കാരനുമാണ്. വേണു എന്നു വിളിക്കപ്പെടുന്ന ആനന്ദ്രാജ്, അശോകന്‍ എന്നിവരാണ് പണം മോഷ്ടിക്കുന്നത്. ഇവരെക്കൂടാതെ അസി: കമീഷണറെയും സസ്പെന്‍ഡുചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. അടുത്ത ദിവസം തന്നെ ബോര്‍ഡ് യോഗം ചേരും. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിനു പുറമേ പൊലീസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ പ്രതികരിച്ചു.
deshabhimani
No comments:
Post a Comment